മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം മൂന്നാം തവണയും വായ്പാ നിരക്കുകള്‍ കുറച്ചു

മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം മൂന്നാം തവണയും വായ്പാ നിരക്കുകള്‍ കുറച്ചു

December 6, 2024 0 By BizNews
Muthoot Microfin has cut its lending rates for the third time this year

കൊച്ചി:  കേരളം ആസ്ഥാനമായുളള മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം ഇതു മൂന്നാമത്തെ തവണയും വായ്പാ നിരക്കുകള്‍ കുറച്ച് വായ്പകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കി.

വരുമാനം സൃഷ്ടിക്കുന്ന വായ്പകളുടെ നിരക്കുകള്‍ 25 അടിസ്ഥാന പോയിന്‍റുകളും മൂന്നാം കക്ഷി ഉല്‍പ്പന്ന വായ്പകളുടെ നിരക്കുകള്‍ 125 അടിസ്ഥാന പോയിന്‍റുകളുമാണ് കുറച്ചത്.

2024 ജനുവരിയില്‍ 55 അടിസ്ഥാന പോയിന്‍റുകളും ജൂലൈയില്‍ 35 അടിസ്ഥാന പോയിന്‍റുകളും കുറച്ചതിനു പിന്നാലെയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഇപ്പോള്‍ വായ്പാ പലിശ നിരക്കുകള്‍ കുറച്ചത്.

വരുമാനം സൃഷ്ടിക്കുന്ന വായ്പകള്‍ക്ക് 23.05 ശതമാനവും മൂന്നാം കക്ഷി ഉല്‍പ്പന്ന വായ്പകള്‍ക്ക് 22.70 ശതമാനവുമായിരിക്കും നിലവിലെ നിരക്ക്. 2024 ഡിസംബര്‍ മൂന്നു മുതല്‍ അനുവദിക്കുന്ന വായ്പകള്‍ക്ക് ഇതു ബാധകമായിരിക്കും.

ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച ശക്തമാക്കുന്നതിലും ഔപചാരിക വായ്പകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിലും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിലൂടെ കാണാനാവുന്നതെന്നും ഗ്രാമീണ സംരംഭങ്ങളുടേയും വനിതാ ശാക്തീകരണത്തിന്‍റേയും മേഖലയില്‍ ഇതു സഹായകമാകുമെന്നും മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.