യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 70 ശതമാനം കൂടി

യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 70 ശതമാനം കൂടി

November 15, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി ഒ​ക്ടോ​ബ​റി​ൽ 70.37 ശ​ത​മാ​നം വ​ർ​ധി​ച്ച് 720 കോ​ടി ഡോ​ള​റി​ൽ (60,796 കോ​ടി രൂ​പ) എ​ത്തി. ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​യ വ്യാ​പാ​ര ക​മ്മി 350 കോ​ടി ഡോ​ള​റാ​ണ് (29,553 കോ​ടി രൂ​പ).

ഏ​പ്രി​ൽ-​ഒ​ക്ടോ​ബ​ർ കാ​ല​യ​ള​വി​ൽ ഇ​റ​ക്കു​മ​തി മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ 2491 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 55.12 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3864 കോ​ടി ഡോ​ള​റി​ലെ​ത്തി. ഏ​ഴ് മാ​സ കാ​ല​യ​ള​വി​ലെ വ്യാ​പാ​ര ക​മ്മി ഒ​രു വ​ർ​ഷം മു​മ്പ് ഇ​തേ കാ​ല​യ​ള​വി​ലു​ണ്ടാ​യി​രു​ന്ന 685 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് 1771 കോ​ടി ഡോ​ള​റാ​യി.

ക​യ​റ്റു​മ​തി വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​റ​ക്കു​മ​തി അ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​താ​ണ് വ്യാ​പാ​ര ക​മ്മി ഉ​യ​രാ​ൻ കാ​ര​ണം. യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള വെ​ള്ളി ഉ​ൽ​പ​ന്ന​ങ്ങ​ൾ, പ്ലാ​റ്റി​നം അ​ലോ​യ്, ഉ​ണ​ങ്ങി​യ ഈ​ത്ത​പ്പ​ഴം എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​യി​ലെ കു​തി​ച്ചു​ചാ​ട്ട​ത്തി​ൽ ഇ​ന്ത്യ ആ​ശ​ങ്ക ഉ​ന്ന​യി​ക്കു​ക​യും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന് കീ​ഴി​ലെ വ്യ​വ​സ്ഥ​ക​ൾ മ​റി​ക​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

യു.​എ.​ഇ ഇ​തി​ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. 2022 മേ​യി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ നി​ല​വി​ൽ വ​ന്ന​ത്. യു.​എ.​ഇ ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണ്. ധാ​തു എ​ണ്ണ, രാ​സ​വ​സ്തു​ക​ൾ, സു​ഗ​ന്ധ​ലേ​പ​ന​ങ്ങ​ൾ, ര​ത്ന​ങ്ങ​ൾ, ഉ​രു​ക്ക്, ചെ​മ്പ്, അ​ലു​മി​നി​യം തു​ട​ങ്ങി​യ​വ​യാ​ണ് യു.​എ.​ഇ​യി​ൽ നി​ന്ന് പ്ര​ധാ​ന​മാ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.