ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥന സംഘടിപ്പിച്ചു; രണ്ട് ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥന സംഘടിപ്പിച്ചു; രണ്ട് ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

October 26, 2024 0 By BizNews

വാഷിങ്ടൺ: ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥനയോഗം സംഘടിപ്പിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്. അനുമതിയില്ലാതെയാണ് പ്രാർഥന സംഘടിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. വ്യാഴാഴ്ച രാത്രി ഫോൺകോളിലൂടെയാണ് ഇരുവരേയും പിരിച്ചുവിട്ടതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ഫോൺകോളിലൂടെയായിരുന്നു പിരിച്ചുവിടൽ. വാഷിങ്ടണിലെ മൈക്രോസോഫ്റ്റിന്റെ റെഡ്മോണ്ട് കാമ്പസിലാണ് പിരിച്ചുവിടലുണ്ടായത്.

മൈക്രോസോഫ്റ്റ് അവരുടെ ക്ലൗഡ് കമ്പ്യൂട്ടിങ് ടെക്നോളജി ഇസ്രായേൽ സർക്കാറിന് വിൽക്കുന്നതിനെ എതിർക്കുന്നവരാണ് പ്രാർഥന സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം അനുമതി ഇല്ലാതെയാണ് പ്രാർഥന നടത്തിയതെന്ന് മൈക്രോസോഫ്റ്റ് ഇതുസംബന്ധിച്ച് നൽകുന്ന വിശദീകരണം.

തങ്ങളുടെ കമ്യൂണിറ്റിയിലെ മൈക്രോസോഫ്റ്റിലെ പലർക്കും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും നഷ്ടപ്പെട്ടുവെന്ന് കമ്പനിയിൽ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്യുന്നഅബ്ദുൾ റഹ്മാൻ മുഹമ്മദ് പറഞ്ഞു. എന്നാൽ, ഞങ്ങൾക്ക് ഒരു ഇടം നൽകുന്നതിൽ മൈക്രോസോഫ്റ്റ് പരാജയപ്പെട്ടു. അതുകൊണ്ടാണ് തങ്ങൾ ഒരുമിച്ച് ചേർന്ന് ദുഃഖം പങ്കുവെക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്തിൽ നിന്നുള്ളയാളാണ് മുഹമ്മദ്. മൈക്രോസോഫ്റ്റിൽ നിന്നും പിരിച്ചുവിടപ്പെട്ടതോടെ അടുത്ത രണ്ട് മാസത്തിൽ ജോലി കണ്ടെത്താൻ അദ്ദേഹം നിർബന്ധിതരായിരിക്കുകയാണ്. അല്ലെങ്കിൽ ഡിപോർട്ടേഷൻ ഉൾപ്പടെയുള്ള നടപടികൾ മുഹമ്മദ് നേരിടേണ്ടി വരും.

ഹുസാം നസീറാണ് പുറത്താക്കപ്പെട്ട മറ്റൊരു ജീവനക്കാരൻ. 2021ൽ ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയയാളാണ് ഹുസാം നസീർ