ആർബിഐ ധനസമിതിയിൽ 3 പുതിയ അംഗങ്ങളെ നിയമിച്ചു

ആർബിഐ ധനസമിതിയിൽ 3 പുതിയ അംഗങ്ങളെ നിയമിച്ചു

October 3, 2024 0 By BizNews

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ മോണറ്ററി പോളിസി കമ്മിറ്റിയിൽ (ധനസമിതി) മൂന്ന് പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡോ. രാം സിംഗ്, സൗഗത ഭട്ടാചാര്യ, ഡോ. നാഗേഷ് കുമാർ എന്നിവരാണ് പുതിയ അംഗങ്ങൾ.  നാല് വർഷത്തേക്കാണ് നിയമനം.  ആർബിഐ നിയമമനുസരിച്ച് ധനനയസമിതിയിൽ ആറ് അംഗങ്ങളാണുള്ളത്. ഇതിൽ ഗവർണർ,​ ഡെപ്യൂട്ടി ഗവർണർ,​ ഒരു ഉദ്യോഗസ്ഥൻ എന്നിങ്ങനെ മൂന്ന് പേരെ കേന്ദ്രബോർഡാണ് നാമനിർദ്ദേശം ചെയ്യുക. ബാക്കി മൂന്ന് പേരെ കേന്ദ്രസർക്കാ‍ർ നിയമിക്കും. 

സാമ്പത്തിക, അക്കാദമിക് വിദഗ്ധനും നിലവിൽ ഡൽഹി സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിൻ്റെ ഡയറക്ടറുമാണ് ഡോ: രാം സിംഗ്. പ്രമുഖ സാമ്പത്തിക വിദഗ്ധനായ ഡോ. നാഗേഷ് കുമാർ നിലവിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റിൻ്റെ (ഐഎസ്ഐഡി) ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമാണ്. ആക്‌സിസ് ബാങ്കിൽ ചീഫ് ഇക്കണോമിസ്റ്റും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായി സേവനമനുഷ്ഠിച്ചയാളാണ് സൗഗത ഭട്ടാചാര്യ.