യുടിഐ ലാര്‍ജ് ആന്‍റ് മിഡ്കാപ് ഫണ്ടിന്‍റെ ആസ്തികള്‍ 3930 കോടിരൂപ കടന്നു

യുടിഐ ലാര്‍ജ് ആന്‍റ് മിഡ്കാപ് ഫണ്ടിന്‍റെ ആസ്തികള്‍ 3930 കോടിരൂപ കടന്നു

September 12, 2024 0 By BizNews
The assets of UTI Large and Midcap Fund have crossed Rs 3930 crore

കൊച്ചി: യുടിഐ ലാര്‍ജ് ആന്‍റ് മിഡ്കാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3930 കോടി രൂപ കടന്നതായി 2024 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ ദിവസത്തെ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ ആകെ നിക്ഷേപത്തിന്‍റെ 48 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലും 39 ശതമാനം മിഡ്കാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോള്‍ കാപ് ഓഹരികളിലുമാണ്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇന്‍ഫോസിസ്, ഇന്‍ഡസ് ടവേഴ്സ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡാല്‍മിയ ഭാരത്, ആദിത്യ ബിര്‍ള കാപിറ്റല്‍, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ് വെയര്‍ തുടങ്ങിയവയിലാണ് പദ്ധതിയുടെ ഏറ്റവും കൂടുതല്‍ നിക്ഷേപം.

മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപിച്ച് ലാര്‍ജ് കാപ്, മിഡ്കാപ് ഓഹരികളുടെ നിക്ഷേപം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുയോജ്യമായതാണ് 2009-ല്‍ ആരംഭിച്ച ഈ പദ്ധതി.

ദീര്‍ഘകാല സ്വത്ത് സമ്പാദനത്തിനായി മുഖ്യ ഓഹരി നിക്ഷേപം വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.