ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടാകുന്ന കാലമാണ് നമ്മുടെ സ്വപ്നം: നരേന്ദ്രമോദി

ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടാകുന്ന കാലമാണ് നമ്മുടെ സ്വപ്നം: നരേന്ദ്രമോദി

September 11, 2024 0 By BizNews
Our dream is a time when every device in the world will have an Indian-made chip: Narendra Modi

ലഖ്നൗ: ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പുകൾ(Indian Chips) ഉണ്ടായിരിക്കണമെന്നതാണ് സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi). ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ(India Expo Mart) ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ അർധചാലക ശക്തികേന്ദ്രമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അർധചാലക നിർമാണത്തിൽ ഇതിനകം 1.5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിരവധി പദ്ധതികൾ അണിയറയിലാണ്. അർധചാലക മേഖലയിൽ പ്രവർത്തിക്കാൻ ഇന്ത്യയിൽ 85000-ൽ അധികം എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും തയ്യാറെടുക്കുകയാണ്.

അനുകൂലമായ ബിസിനസ് സാഹചര്യങ്ങളും സ്ഥിരമായ നയങ്ങളും രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. അർധചാലക മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

24 രാജ്യങ്ങളിൽനിന്നായി അർധചാലക നിർമാണരംഗത്ത് പ്രവർത്തിക്കുന്ന 250-ലധികം കമ്പനികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ 11 മുതൽ 13 വരെയാണ് ത്രിദിന സെമികോൺ സമ്മേളനം നടക്കുന്നത്.