ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കയറ്റം

ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കയറ്റം

August 30, 2024 0 By BizNews

ഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ലിബിയ എണ്ണ ഉല്‍പ്പാദനവും, കയറ്റുമതിയും വര്‍ധിപ്പിച്ചത് ആഗോള എണ്ണവിലയില്‍ നേരിയ വര്‍ധനയ്ക്കു വഴിവച്ചു. ഇതോടെ ആഗോള വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്ക് തടസപ്പെട്ടു.

ലിബിയയിലെ പ്രശ്്‌നങ്ങള്‍ ഇന്ത്യയെ നേരിട്ടു ബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ആഗോള എണ്ണവിലയെ നേരിട്ടു ബാധിക്കും. യുക്രൈനിന്റെ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കേന്ദ്രങ്ങള്‍ ബാധിക്കപ്പെടുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്.

ആഗോള എണ്ണവില ഇടിഞ്ഞതോടെ വിലകുറഞ്ഞ റഷ്യന്‍ എണ്ണയിലെ അവസരം മികച്ച രീതിയില്‍ ഉപയോഗിച്ച് വരികയാണ് ഇന്ത്യ. ഇതിനിടെ റഷ്യന്‍ എണ്ണകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നയും, ആഗോള എണ്ണവില ഉയരുന്നതും തിരിച്ചടിയാണ്.

കഴിഞ്ഞ ദിവസം 78 ഡോളറില്‍ താഴെയെത്തിയ ബ്രെന്റ് ക്രൂഡ് നിലവില്‍ 79.94 ഡോളറിലാണ്. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 75.72 ഡോളറാണ്. 24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ 1.5 ശതമാനത്തിനു മേല്‍ കുതിപ്പുണ്ടായി.

രണ്ടു ദിവസത്തെ നഷ്ടങ്ങള്‍ക്കു ശേഷമാണ് ആഗോള എണ്ണവില ഉണര്‍ന്നിരിക്കുന്നത്. ഒപെക്കിന്റെ ആഫ്രിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള എല്ലാ എണ്ണ ഉല്‍പ്പാദനവും, കയറ്റുമതിയും നിര്‍ത്തിവയ്ക്കാന്‍ കിഴക്കന്‍ സര്‍ക്കാരിന്റെ എതിരാളികള്‍ പ്രഖ്യാപിച്ചതോടെ, നിരവധി ലിബിയന്‍ എണ്ണപ്പാടങ്ങളിലെ ഉല്‍പ്പാദനം ചൊവ്വാഴ്ച നിര്‍ത്തി.

പ്രതിസന്ധികള്‍ക്കു മുമ്പ് ആഗോള വിപണികളിലേയ്ക്ക് പ്രതിദിനം ഏകദേശം 1.2 ദശലക്ഷം ബിപിഡി എണ്ണയാണ് ലിബിയ പമ്പ് ചെയ്തിരുന്നത്. ഈ എണ്ണയാണ് ഒറ്റയടിക്ക് ഇല്ലാതായത്.

ചൈനയിലെ എണ്ണ ആവശ്യകത താഴെ തുടരുന്നതും, റഷ്യ- യുക്രൈന്‍ യുദ്ധവും, ഇസ്രായേല്‍- ഹമാസ് പ്രശ്‌നങ്ങളും കൂടി ആയപ്പോള്‍ എണ്ണയ്ക്കു താഴെ തലങ്ങളില്‍ തിരിച്ചുവരവിന് ഊര്‍ജമായി. നിലവില്‍ വിപണികളില്‍ വിതരണ സാധ്യതകളില്‍ ഉല്‍പാദന തടസം പ്രധാന ചര്‍ച്ചയാകുന്നു.

അടുത്ത മാസം അമേരിക്ക പലിശ നിരക്ക് കുറച്ചേക്കുമെന്ന അമിത പ്രതീക്ഷയും എണ്ണവിലയ്ക്ക് കൂട്ടാകുന്നു. ഡോളര്‍ ദുര്‍ബലമാകുന്നതോടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണു വിലയിരുത്തല്‍.

അതേസമയം യുഎസ് ഇന്‍വെന്ററികളില്‍ തുടരുന്ന അനശ്ചിതത്വം ഇരുതലമൂര്‍ഛയുള്ള വാളാണ്.
വരും ദിവസങ്ങളില്‍ ആഗോള എണ്ണവിപണി കൂടുതല്‍ അസ്ഥിരമായേക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. യുദ്ധം കടുത്താന്‍ ആഗോള എണ്ണവില ഉയരുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ഇസ്രായേല്‍- ഹമാസ് പ്രശ്‌നങ്ങളേക്കാള്‍ എണ്ണവിപണിക്കു പ്രധാനം റഷ്യ- യുക്രൈന്‍ യുദ്ധമാണ്. ഇന്ത്യയെ സംബന്ധിച്ച് പ്രധനം ഇതുതന്നെ. ഇന്ത്യയുടെ പ്രധാന എണ്ണ പങ്കാളിയാണ് നിലവില്‍ റഷ്യ.

ആഗോള എണ്ണവില 80 ഡോളറില്‍ താഴെ തുടരുന്നതാണ് ഇന്ത്യയ്ക്ക് അഭികാമ്യം. പക്ഷെ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അധികം വൈകാതെ ക്രൂഡ് വില ഈ നിലവാരം മറികടക്കും.

ആഗോള എണ്ണവില പരിധി വിട്ട് വര്‍ധിക്കുന്നത് വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ സാധ്യതകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തും.