പ്രധാനമന്ത്രി ജൻധൻ യോജനക്ക് കീഴിൽ മൂന്നുകോടി അക്കൗണ്ടുകൾ തുറക്കും -ധനമന്ത്രി

പ്രധാനമന്ത്രി ജൻധൻ യോജനക്ക് കീഴിൽ മൂന്നുകോടി അക്കൗണ്ടുകൾ തുറക്കും -ധനമന്ത്രി

August 28, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന​ക്ക് (പി.​എം.​ജെ.​ഡി.​വൈ) കീ​ഴി​ൽ മൂ​ന്നു​കോ​ടി അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കു​ക സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. പി.​എം.​ജെ.​ഡി.​വൈ പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി.

പി.​എം.​ജെ.​ഡി.​വൈ പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണം 2015 മാ​ർ​ച്ചി​നെ അ​പേ​ക്ഷി​ച്ച് 2024 ആ​ഗ​സ്റ്റി​ൽ നാ​ലു​മ​ട​ങ്ങാ​യി. പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ലെ മൊ​ത്തം നി​ക്ഷേ​പം 2024 ആ​ഗ​സ്റ്റി​ൽ 2.31 ല​ക്ഷം കോ​ടി​യാ​യി വ​ർ​ധി​ച്ചു. ഗ​വ​ൺ​മെ​ന്റി​നെ ഓ​രോ പൗ​ര​നി​ലേ​ക്കു​മെ​ത്തി​ക്കു​ന്ന​തി​ൽ പ​ദ്ധ​തി നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജ​ൻ ധ​ൻ യോ​ജ​ന പ​ത്തു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ആ​ഗ​സ്റ്റ് 28ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ചു. സ്ത്രീ​ക​ളും പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളു​മ​ട​ങ്ങി​യ സ​മൂ​ഹ​ത്തെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ജ​ൻ​ധ​ൻ യോ​ജ​ന​ക്ക് നി​ർ​ണാ​യ​ക പ​​ങ്കു​ണ്ടെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്‌​സി​ലെ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

2014 ആ​ഗ​സ്റ്റ് 15ന് ​ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ലാ​ണ് ജ​ന്‍ ധ​ന്‍ യോ​ജ​ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ആ​കെ​യു​ള്ള 53.13 കോ​ടി ജ​ന്‍ ധ​ന്‍ യോ​ജ​ന അ​ക്കൗ​ണ്ടു​ക​ളി​ല്‍ 55.6 ശ​ത​മാ​ന​ത്തി​ന്റെ​യും ഉ​ട​മ​ക​ള്‍ സ്ത്രീ​ക​ളാ​ണ്. 66.6 ശ​ത​മാ​നം അ​ക്കൗ​ണ്ടു​ക​ളും ഗ്രാ​മീ​ണ-​അ​ര്‍ധ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള​വ​രു​ടേ​തു​മാ​ണ്. ജ​ൻ​ധ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ 2.30 ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​കം നി​ക്ഷേ​പ​മാ​യു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.