ബി.എസ്.എൻ.എല്ലിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് കുറയുന്നു
തൃശൂർ: സ്വകാര്യ മൊബൈൽ കമ്പനികൾ ജൂലൈയിൽ നിരക്ക് വർധിപ്പിച്ചശേഷം ഉപഭോക്താക്കൾ കൂട്ടത്തോടെ ബി.എസ്.എൻ.എല്ലിലേക്ക് മാറിയിരുന്ന പ്രവണതക്ക് വേഗം കുറയുന്നു. പുതുതായി ബി.എസ്.എൻ.എല്ലിലേക്ക് നമ്പർ പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ സാരമായ കുറവുണ്ട്. മാത്രമല്ല, തിരിച്ച് സ്വകാര്യ കമ്പനികളിലേക്ക് പോർട്ട് ചെയ്യുന്നതായും പ്രകടമാണ്. ബി.എസ്.എൻ.എൽ രാജ്യവ്യാപകമായി 4ജി, 5ജി സേവനം നൽകുന്നത് നീളുന്തോറും ഇടക്കാലത്തുണ്ടാക്കിയ നേട്ടം നഷ്ടപ്പെടുകയും കൂടുതൽ പേർ കൈവിട്ടുപോകുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ജിയോ, എയർടെൽ, വിഐ (വോഡഫോൺ-ഐഡിയ) എന്നിവ ജൂലൈയിൽRead More →





