തുടർച്ചയായ ആറാം തവണയും വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി എണ്ണകമ്പനികൾ
2024-12-01
ന്യൂഡൽഹി: തുടർച്ചയായ ആറാം തവണയും വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി എണ്ണകമ്പനികൾ. 19 കിലോ സിലിണ്ടറിന്റെ വില 16.50 രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ സിലിണ്ടറിന്റെ വില 1818.50 രൂപയായി വർധിച്ചു. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 2024 ആഗസ്റ്റിന് ശേഷം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. പാചകവാതകത്തിന്റെ ഡിമാൻഡ് ഉയരുന്നതും പണപ്പെരുപ്പവുമാണ് വില കൂട്ടാൻ കാരണമെന്നാണ് കമ്പനികൾ വിശദീകരിക്കുന്നത്.Read More →
