ഭക്ഷണക്രമം നിയന്ത്രിച്ചാല്‍ ആയുസ്സ് വര്‍ധിക്കും

ഭക്ഷണവും ആരോഗ്യവും ആയുസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരക്രമം പിന്തുടരുന്നവര്‍ക്ക് ആയുസ്സ് വര്‍ധിക്കുമെന്നു പഠനം. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. സ്ഥിരമായി ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എല്ലാ തരത്തിലുമുള്ള രോഗസാധ്യത 18 ശതമാനം കുറവായിരിക്കുമെന്ന് പഠനം പറയുന്നു. കൂടാതെ മറ്റുള്ളവരെ അപേക്ഷിച്ച് ഹ്യദ്രോഗ സാധ്യത 20 ശതമാനവും കാന്‍സര്‍Read More →

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ബ്രോക്കോളി

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . പോഷകപ്രദമായ ഒരു ഡയറ്റ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ബ്രോക്കോളിയെ അവഗണിക്കാന്‍ പാടില്ല. ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. എന്തുകൊണ്ടാണ് ബ്രോക്കോളി ഒരിക്കലും ഒഴിവാക്കരുതെന്ന് പറയുന്നതെന്നു നോക്കാം. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശംRead More →

മനം നിറച്ച് ബാണാസുര സാഗര്‍ അണക്കെട്ട്

മനസും ശരീരവും കുളിര്‍പ്പിച്ചൊരു വയനാടന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടയൊരിടമാണ് ബാണാസുര സാഗര്‍ അണക്കെട്ട്. വെറുമൊരു കൗതുകം എന്നതിലുപരി കാഴ്ചയുടെ വലിയൊരു ചരിത്രം കൂടി ഈ അണക്കെട്ടിന് നിങ്ങളോട് പറയാനുണ്ടാകും. മണ്ണു കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് കരലാട് തടാകത്തിനു സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ബാണാസുര സാഗര്‍ മലയിലേക്ക് ട്രക്കിംഗ് നടത്താവുന്നതാണ്. ബാണാസുരRead More →

എമിറേറ്റ്‌സ് ഐ.ഡി നിര്‍ബന്ധമായും കരുതണം

ദുബൈ: അനധികൃതമായി രാജ്യത്ത് എത്തിയവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും തെറ്റുതിരുത്തി നിയമവിധേയ താമസം നല്‍കുന്ന പൊതുമാപ്പ് നടപടികള്‍ക്കൊപ്പം യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനയും തകൃതിയായി. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെയും കുറ്റകൃത്യങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയും പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. രാജ്യത്തെ പൗരന്‍മാരുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുവാനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. പുറത്തിറങ്ങൂന്ന പ്രവാസികള്‍ കയ്യില്‍ എമിറേറ്റ്‌സ് ഐ.ഡിയോ വിസിറ്റ് വിസയിലാണെങ്കില്‍ അതിന്റെ രേഖകളോ കരുതാന്‍ മറക്കരുത്. എമിറേറ്റ്‌സ് കൈവശമില്ലാത്തRead More →

5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി  വെറൈസണ്‍

ലോകത്തെ ആദ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി യുഎസ് കമ്പനിയായ വെറൈസണ്‍. ഒക്ടോബര്‍ ഒന്നു മുതല്‍ സേവനം ആരംഭിക്കും.5ജി ബ്രോഡ്ബാന്‍ഡ് സേവനമായ വെറൈസണ്‍ 5ജി ഹോം ആണ് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. . പ്രതിമാസം 50 ഡോളര്‍ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് 5ജി സേവനം നല്‍കുമെന്ന് വെറൈസണ്‍ അറിയിച്ചു. ഹൂസ്റ്റന്‍, ഇന്‍ഡ്യാനപൊലിസ്, ലൊസാഞ്ചല്‍സ്, സാക്രമെന്റോ, കലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് വെറൈസണ്‍ 5ജി ഹോം സേവനം ആദ്യം ആരംഭിക്കുന്നത്. പുതുതലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ 5ജിRead More →