എലികളില്‍ നിന്ന് മനുഷ്യരിലേക്ക് ഹെപ്പറൈറ്റിസ് വൈറസുകള്‍ പടരുമെന്ന് പുതിയ പഠനം
എലികളില്‍ നിന്നു ഹെപ്പറൈറ്റിസ് മനുഷ്യരിലേക്ക് എത്തിപ്പെടുമെന്ന് നേരത്തെ സൂചനകളൊന്നും ലഭ്യമായിരുന്നില്ല. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട മുന്നറിപ്പാണിതെന്നു ഹോങ് കോങ് സര്‍വകലാശാല ചൂണ്ടികാട്ടി. മനുഷ്യരിലെ ഹെപ്പറൈറ്റിസ് -ഇ വൈറസുമായി എലികളിലേതിനു അടുത്ത സാദൃശ്യമുണ്ടെന്നു അവര്‍ പറഞ്ഞു. ഹോങ് കോങ് സ്വദേശിയായ 56-കാരനിലാണ് രോഗബാധ കണ്ടെത്തിയത്. അസാധാരണമായ കരള്‍രോഗം കണ്ടെത്തിയ ഇയാള്‍ക്ക് പിന്നീട് കരള്‍ മാറ്റിവെക്കേണ്ടാതായും വന്നു. എലിയുടെ അവശിഷ്ടം കലര്‍ന്ന ഭക്ഷണം കഴിച്ചതിലൂടെയാണ് ഇയാള്‍ രോഗബാധിതനായതെന്നു പഠനത്തനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.Read More →
