സ്ത്രീകളില്‍ മൂത്രരോഗാണുബാധ കൂടുതലായി കാണപ്പെടുന്നു
മൂത്രസഞ്ചിയെ ബാധിക്കുന്ന പലവിധ അസുഖങ്ങളില്‍ പ്രധാനമായത് മൂത്രരോഗാണുബാധയാണ്. സ്ത്രീകളില്‍ മൂത്രരോഗാണുബാധ കൂടുതലായി കാണുന്നു. മലാശയത്തിലുള്ള ബാക്ടീരിയയാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. സ്ത്രീകളില്‍ മൂത്രനാളം ചെറുതായത് കൊണ്ട് മൂത്രരോഗാണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ള ബാക്ടീരിയ, ദീര്‍ഘനാള്‍ കത്തീറ്റര്‍ ഉള്ള രോഗികള്‍, മൂത്രം കൂടുതലായി കെട്ടിനില്‍ക്കുന്ന രോഗികള്‍ മുതലായ സാഹചര്യങ്ങളില്‍ മൂത്രരോഗാണുബാധയ്ക്ക് കൂടുതല്‍ സാദ്ധ്യതയുണ്ട്. കൂടുതല്‍ തവണ മൂത്രം പോവുക, വേദനയോടെ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, അറിയാതെ മൂത്രംRead More →
