അഗസ്ത്യാര്‍കുടത്തിലേക്ക് ഒരു യാത്ര
September 22, 2018പശ്ചിമഘട്ട മലനിരകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം Agasthyamalai സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ഈ മല അപൂര്‍വമായ നിരവധി ഔഷധ ചെടികളുടെയും ജൈവ വൈവിധ്യത്തിന്റെയും ഉറവിടമാണ്.
പശ്ചിമഘട്ടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഒരുപക്ഷേ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധസസ്യങ്ങളുമൊക്കെയായി പ്രകൃതി കവിടെ തീര്‍ത്തിരിക്കുന്നത് ഒരു വിസ്മയ ഭൂപ്രകൃതിയാണ്.പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന അഗസ്ത്യ മുനിയുടെ പര്‍ണ്ണശാല ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നതിനാലാണ് ഈ മലയ്ക്ക് അഗസ്ത്യാര്‍കൂടം എന്ന പേര് വന്നത്.
നീലഗിരി മലകളെ അനുസമരിപ്പിക്കുന്ന തരത്തില്‍ ഇവിടെയും പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കാറുണ്ട്. എന്നാല്‍ ഈ പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ അല്‍പ്പം സാഹസികമായ യാത്രയ്ക്കും കൂടി സഞ്ചാരി തയാറായിരിക്കണം. ആനയും പുലിയും വിരഹിക്കുന്ന കാട്ടുപാതകളിലൂട വഴുക്കലുള്ള പാറകളും കടന്നു മാത്രമേ അഗസ്ത്യാര്‍ കൂടത്തില്‍ എത്താനാകൂ. ഇതിനായി വനം വകുപ്പില്‍ നിന്ന് മുന്‍കൂട്ടി പാസും സ്വന്തമാക്കിയിരിക്കണം.
അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച പര്‍വ്വതശിഖരമെന്ന് വിശ്വസിക്കപ്പെടുന്ന മലയാണ് അഗസ്ത്യാര്‍കൂടം. ഇവിടെ താമ്രപര്‍ണി നദി തീര്‍ക്കുന്ന തടാകത്തില്‍ മുങ്ങിക്കുളിച്ചാണ് കൊടുമുടി കയറുന്നത്. അഗസ്ത്യമുടിയുടെ നെറുകയിലുള്ള ചോലവനത്തിലാണ് അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളത്. തീര്‍ത്ഥാടകര്‍ സ്വയം പൂജനടത്തി മലയിറങ്ങുകയാണ് പതിവ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകള്‍ എന്നീ ജില്ലകളിലായാണ് അഗസ്ത്യാര്‍കൂടം വ്യാപിച്ച് കിടക്കുന്നത്. സപ്തര്‍ഷിമാരില്‍ ഒരാളായ അഗസ്ത്യമുനിയില്‍ നിന്നാണ് ഈ കൊടുമുടിക്ക് അഗസ്ത്യമുടി എന്ന പേര് ലഭിച്ചത്. ബോണക്കാട് നിന്നാണ് അഗസ്ത്യമല ട്രെക്കിംഗ് ആരംഭിക്കുന്നത്.സാധാരണഗതിയില്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഫെബ്രുവരി വരെയാണ് അഗസ്ത്യ വനത്തിലേക്കുള്ള ട്രെക്കിംഗിന് ഏറ്റവും യോജിച്ച സമയമായി കണക്കാക്കപ്പെടുന്നത്.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അഗസ്ത്യാര്‍ കൂടം. നെടുമങ്ങാടാണ് ഏറ്റവും സമീപത്തുള്ള പട്ടണം. തിരുവനന്തപുരത്ത് നിന്ന് റോഡ് മാര്‍ഗം മാത്രമെ അഗസ്ത്യാര്‍കൂടത്തില്‍ എത്താന്‍ സാധിക്കുകയുള്ളു.
Would like to see.
Lovely picture and wonderful sight