ഉപ്പൂറ്റി വേദന ഉണ്ടായാല്‍ നിസാരമാക്കരുത്

സ്ത്രീകളില്‍ ഇന്ന് കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ്. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകള്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും.കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വേദനയായി അത് മാറും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതല്‍. മധ്യവയസ്‌കരിലാണ് കൂടുതലായും കണ്ടുവരുന്നത്. 30Read More →

വിസ്മയക്കാഴ്ച സമ്മാനിക്കുന്ന പാലക്കയം തട്ട്

കണ്ണൂരിന്റെ പ്രകൃതി ഭംഗി ആസ്വദിക്കണോ, എങ്കില്‍ പാലക്കയം തട്ടിലേക്ക് പോരൂ. കോടമഞ്ഞും നോക്കെത്താദൂരം പരന്ന പുല്‍മേടുകളെ തലോടുന്ന കുളിര്‍കാറ്റും. കാഴ്ചക്കാര്‍ക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച സമ്മാനിക്കുന്ന സുന്ദരിയാണ് പാലക്കയം തട്ട്. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന ഇവിടം പരിസ്ഥിതി ദുര്‍ബല പ്രദേശം കൂടിയാണ്. അപൂര്‍വയിനം ഔഷധ സസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും പാലക്കയത്ത് എത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ കാത്ത് നില്‍പുണ്ട്. സമുദ്ര നിരപ്പില്‍ നിന്നു 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്.Read More →

ശ്രദ്ധിക്കുക ; എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല

എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല. ഹൃദ്രോഗികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മിതമായ ആളവില്‍ ഉപയോഗിക്കാവുന്ന ചിലതരം എണ്ണകള്‍ ഇവയാണ്. നിലക്കടല എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിറുത്തും. ഒലിവെണ്ണയുടെ ഉപയോഗം രക്തം കട്ടിയാകല്‍, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. വിറ്റമിന്‍ ഇയുടെയും ഒമേഗ 3 ഫാറ്റി ആസിഡിന്റെയും ഉറവിടമായ സൊയാബീന്‍ എണ്ണ കഴിക്കാം. ഇതില്‍ പൂരിത കൊഴുപ്പ് Read More →

ചെറിയ പ്രായത്തില്‍ തന്നെ വാര്‍ധക്യത്തിലെത്തുന്ന അപൂര്‍വ്വ രോഗമായ പ്രൊഗേറിയയെ ചെറുക്കാനുള്ള മരുന്ന് അമേരിക്കന്‍കമ്പനി കണ്ടെത്തിയാതായി റിപ്പോർട്ട് . യുഎസിലെ മസഷ്യുട്ടിലെ പിബോഡിയിലുള്ള പ്രൊഗേറിയ റിസര്‍ച്ച്‌ ഫൌണ്ടേഷനാണ് മരുന്ന് പുറത്തിറക്കിയത്. ഈഗര്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹായത്തോടെയാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. സോക്കിന്‍വി എന്ന ഈ മരുന്ന് കഴിക്കുന്ന കുട്ടികളില്‍ അതിവേഗ വാര്‍ദ്ധക്യമുണ്ടാകുന്ന അവസ്ഥ കുറയ്ക്കുമെന്നും രണ്ടര വര്‍ഷത്തിലേറെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പ്രോഗേറിയയ്ക്കും അനുബന്ധ രോഗങ്ങള്‍ക്കുംRead More →

ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യ ആന്‍റി വൈറല്‍ ഫ്രെയിം അവതരിപ്പിച്ചു

കൊച്ചി: ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യത്തെ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ട് പുതിയ നിര ഫ്രെയിമുകളില്‍. എല്ലാ ഉപയോക്താക്കളും ഇക്കാലത്ത് ദിവസവും കൈകളും ഉത്പന്നങ്ങളും പ്രതലങ്ങളും സാനിറ്റൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നത്. ഈ പ്രയത്നം നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയെങ്കിലും കണ്ണടകള്‍ സാനിറ്റൈസ് ചെയ്യാന്‍ പലരും മറന്നുപോകും.ഈ വെല്ലുവിളിയെ നേരിടുന്നതിനാണ് ടൈറ്റന്‍ ഐപ്ലസ് പുതിയ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ അവതരിപ്പിക്കുന്നത്. നാഷണല്‍ അക്രെഡിറ്റഡ് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ്Read More →