ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്, സാങ്കേതിക സഹായത്തിന് ഫൈസെർവ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക്  അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ പ്രൊസസിങ്, ഇഷ്യൂ ചെയ്യല്‍ തുടങ്ങിയവയ്ക്കായി ഡിജിറ്റല്‍ സാങ്കേതികവിദ്യയൊരുക്കുന്നതിന് ആഗോള തലത്തില്‍ പ്രശസ്തരായ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനി ഫൈസെര്‍വിനെ ഫെഡറല്‍ ബാങ്ക് ചുമതലപ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കുന്നതിനു പുറമെ ബന്ധപ്പെട്ട പ്രവര്‍ത്തന പ്രക്രിയകളുടെ പുറംകരാര്‍ ജോലികളും ഫെഡറല്‍ ബാങ്ക് ഫൈന്‍സെര്‍വിനു നല്‍കും. പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്Read More →

യൂണിവേഴ്‌സല്‍ സോംപോയില്‍ ഉപഭോക്തൃ സേവനത്തിന് ഇനി വെര്‍ച്വല്‍ ഏജന്റ്

  കൊച്ചി:  പൊതു-സ്വകാര്യമേഖലാ സംയുക്ത സംരംഭമായ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് ഉപഭോക്താക്തൃ സേവനത്തിനായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വെര്‍ച്വല്‍ ഏജന്റുമാരെ അവതരിപ്പിച്ചു. മോട്ടോര്‍ ക്ലെയിം സേവനത്തിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. നേരത്തെ കോള്‍ സെന്ററിലെ ഏജന്റുമാര്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്ന കോളുകള്‍ ഇനി വെര്‍ച്വല്‍ ഏജന്റുമാരായിരിക്കും കൈകാര്യം ചെയ്യുക. ക്ലെയിം നടപടികളുടെ ആദ്യപടിയായുളള വിശദമായ പതിവ് അന്വേഷണങ്ങളും വിവര ശേഖരണവും വെര്‍ചല്‍ ഏജന്റുമാര്‍ നടത്തും. സാധാരണ ഉപഭോക്താവിന്Read More →

കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (M / s NIA) ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (M / s BAGIC) എച്ച്ഡി‌എഫ്‌സി ഇ‌ആർ‌ജി‌ഒ ഹെൽ‌ത്ത് ഇൻ‌ഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ ‘കവച്’ ബാങ്ക്Read More →

ഊബറും ബജാജും ചേര്‍ന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളില്‍ സുരക്ഷാ മറ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മൈസൂര്‍, മധുര തുടങ്ങി 20 നഗരങ്ങളിലെ ഒരു ലക്ഷത്തിലധികം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക്  മാസ്‌ക്ക്, ഹാന്‍ഡ് സാനിറ്റൈസര്‍, വാഹനം അണുമുക്തമാക്കാനുള്ള സാമഗ്രികള്‍ എന്നിവ അടങ്ങിയ സുരക്ഷാ കിറ്റുകളും നല്‍കുന്നുണ്ട്. പിപിഇയുടെ കൃത്യമായ ഉപയോഗത്തിനും വാഹനത്തിന്‍ സാനിറ്റൈസേഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുമായി ഊബര്‍ ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. സേവനം പുനരാരംഭിച്ച ഊബര്‍ ഏറ്റവും സുരക്ഷിതമായിരിക്കാനായി ലക്ഷക്കണക്കിന് വരുന്ന റൈഡര്‍മാര്‍ക്ക്Read More →

മണപ്പുറം ഫിനാന്‍സിന് 368 കോടി രൂപയുടെ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 367.97 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ പാദത്തില്‍  266.78 കോടി രൂപയായിരുന്ന ലാഭത്തില്‍ ഇത്തവണ 37.93 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഉപസ്ഥാപനങ്ങളെ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ ഒന്നാം പാദ അറ്റാദായം 369.11 കോടി രൂപയാണ്. 2019-20 സാമ്പത്തിക വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ അറ്റാദായത്തില്‍ 7.59 ശതമാനത്തിന്റെ ഇടിവുണ്ടായി. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയുടെRead More →