21 ലക്ഷം സിം കാർഡുകൾ ഉടൻ റദ്ദാക്കപ്പെട്ടേക്കും; കർശന നടപടികൾക്ക് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യാജരേഖകൾ ഉപയോഗിച്ച് എടുത്ത സിംകാർഡുകൾക്കെതിരെ കർശന നടപടിയുമായി ടെലികോം മന്ത്രാലയം. ഇത്തരത്തിലുള്ള 21 ലക്ഷം സിംകാർഡുകൾ ഉടൻ റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾക്ക് അധികൃതർ നിർദേശം നൽകി. സംശയമുള്ള സിംകാർഡ് ഉടമകളുടെ ലിസ്റ്റും ഇവർക്ക് നൽകിയിട്ടുണ്ട്. ഉപഭാേക്താക്കൾ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കാനും അവ കൃത്യമല്ലെങ്കിൽ കണക്ഷൻ ഉടൻ റദ്ദാക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് 114 കോടിRead More →

സ്വന്തമായി 6ജി വികസിപ്പിക്കാൻ റിലയൻസ് ജിയോ

സ്വന്തമായി 6ജി വികസിപ്പിക്കാൻ ജിയോ ശ്രമം തുടങ്ങിയെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്‌നാഗർ വ്യക്തമാക്കി. 6ജിയുടെ സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും വികസന പ്രവർത്തനങ്ങളിലും ജിയോ സജീവമാണ്. അതേസമയം ടെലികോം കമ്പനികൾക്ക് മതിയായ സ്പെക്ട്രത്തിൻ്റെ ലഭ്യത ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.നിലവിലുള്ള ടെലികോം കമ്പനികളായ ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ വ്യവസായ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. 5ജി സേവനങ്ങളുംRead More →

ഓഫിസുകൾ പൂട്ടി ബൈജൂസ്; ഇനി വീട്ടിലിരുന്ന് പണിയെടുത്താൽ മതിയെന്ന് നിർദേശം

എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്‍റെ ഓഫിസുകൾ പൂട്ടുന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി വ്യക്തമാക്കി. ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഈ ചെലവ് ചുരുക്കൽ നടപടി. ബൈജൂസിന്‍റെ ഇന്ത്യ സി.ഇ.ഒ അർജുൻ മോഹന്‍റെ പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഈ തീരുമാനമെടുത്തത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫിസുകൾ ഇത്തരത്തിൽ പൂട്ടുമെന്നാണ്Read More →

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി  പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്. പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്.Read More →

ഗൂഗിളിനെതിരെയുള്ള ട്രേഡ് മാർക്ക് അവകാശവാദം; മെയ്ക്ക് മൈ ട്രിപ്പിന്റെ ഹർജി തള്ളി സുപ്രീം കോടതി

ദില്ലി: ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് ഗൂഗിളിനെതിരായ അവകാശവാദത്തിൽ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പിന് തിരിച്ചടി. കമ്പനിയുടെ അപ്പീൽ സുപ്രീം കോടതി നിരസിച്ചു. ഗൂഗിൾ സ്പോൺസർ ചെയ്‌ത ലിങ്കുകൾ വഴി തങ്ങളുടെ അവസരങ്ങൾ എതിരാളികളായ ബുക്കിംഗ് ഡോട്ട് കോം പ്രയോജനപ്പെടുത്തുന്നുവെന്ന് മെയ്ക്ക് മൈ ട്രിപ്പ് ആരോപിച്ചു. മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്രയിൽ ബുക്കിംഗ് ഡോട്ട് കോം കടന്നുകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്. മെയ്ക്ക് മൈRead More →