ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തകരാർ; സൂക്കർബർഗിന് നഷ്ടം 24,000 കോടി
വാഷിങ്ടൺ: ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിലായതിലൂടെ മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗിന് 24,000 കോടിയുടെ നഷ്ടം. സൂക്കർബഗിന്റെ ആസ്തി ഏകദേശം മൂന്ന് ബില്യൺ ഡോളർ ഇടിഞ്ഞ് 176 ബില്യൺ ഡോളറായി കുറഞ്ഞു. ബ്ലുംബർഗിന്റെ ബില്യയണേഴ്സ് ഇൻഡക്സ് പ്രകാരം നാലാം സ്ഥാനത്താണ് മാർക്ക് സൂക്കർബർഗ് ഉള്ളത്. ഒരു മണിക്കൂർ സമയം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനം തടസ്സപ്പെട്ടതിന് പിന്നാലെ മെറ്റയുടെ ഓഹരിവില 1.6 ശതമാനം ഇടിഞ്ഞിരുന്നു. വാൾസ്ട്രീറ്റിൽ ഓഹരിയൊന്നിന് 490.22 ഡോളറിലാണ് മെറ്റയുടെ വ്യാപാരംRead More →





