ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2025 ജൂൺ മാസത്തിൽ 4,29,147 യൂണിറ്റുകളുടെ മൊത്തം വിൽപ്പന രേഖപ്പെടുത്തി. ഇതിൽ 3,88,812 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 40,335 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു. 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വർഷാദ്ധ്യായ കാലയളവിൽ [YTD (ഇയർ ടു ഡേറ്റ്) FY2026] മൊത്തം വിൽപ്പന 13,75,120 യൂണിറ്റുകൾ ആയെന്നത് എടുത്ത് പറയേണ്ടതാണ്. ഇതിൽ 12,28,961 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 1,46,159 യൂണിറ്റ്Read More →

കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസിനായി റജിസ്റ്റർ ചെയ്യാനാകാതെ കേരളത്തിലെ പതിനായിരക്കണക്കിനു കർഷകർ ആശങ്കയിൽ. പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ ഈ സീസണിലെ റജിസ്ട്രേഷനുള്ള സമയപരിധി ജൂൺ 30 അവസാനിച്ചെങ്കിലും അതിനുള്ള പോർട്ടൽ ഇതുവരെ തുറന്നിട്ടില്ല. പേമാരിയും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ ഓരോ വർഷവും ഉണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിനിടയിൽ അൽപം ആശ്വാസമായിരുന്ന സഹായം കൂടി ഇതോടെ ഇല്ലാതാകും എന്നതാണ് കർഷകരുടെ ആശങ്ക. അതും നാലിലൊന്ന് ചെലവിൽ കവറേജ് നേടാനുള്ള അവസരംRead More →

വിദേശ തൊഴിലാളികളെ, റിക്രൂട്ട് ചെയ്യുന്നതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുകെ സര്‍ക്കാര്‍ പുതിയ കര്‍ശനമായ വിസ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജൂലൈ 22 മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍:വിദേശത്ത് നിന്നുള്ള കെയര്‍ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കുന്നത് ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ്. അന്ന് മുതല്‍, വിദേശത്ത് നിന്ന് സോഷ്യല്‍ കെയര്‍ റോളുകളിലേക്കുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. എന്നിരുന്നാലും, നിലവില്‍Read More →

ഇന്ത്യയുടെ നോട്ട് നിരോധവും, തുടര്‍ന്നെത്തിയ പുതിയ 2000 രൂപ നോട്ടുകളും, പിന്നീട് അവ വിപണിയില്‍ നിന്നു പിന്‍വലിച്ച നടപടിയുമൊന്നും നിങ്ങള്‍ മറന്നിരിക്കില്ലല്ലോ? സാമ്പത്തിക രംഗത്ത് ഇന്ത്യ നടത്തിയ വിപ്ലവകരമായ നീക്കമെന്നാണ് പലരും നോട്ട് നിരോധനത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ നീക്കത്തെ എതിക്കുന്നവരും കുറവല്ല. ലക്ഷ്യം നിറവേറിയെന്നു കാട്ടി ആര്‍ബിഐ 2023 മെയ് 19 നാണ് പുതിയ 2000 രൂപ നോട്ടുകള്‍ വിപണികളില്‍ നിന്നു പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഇടപാടുകള്‍ക്ക് ഈ നോട്ടുകള്‍Read More →

ഈ യുവ ചൈനീസ് സംരംഭകൻ മിനിട്ടിൽ നേടുന്നത് 9 കോടിയലിധികം രൂപ; വാങ് നിങ് എങ്ങനെ ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി

മിനിട്ടിൽ 9 കോടിയിലധികം വരുമാനം നേടുന്ന ചൈനയിലെ ആദ്യ 10 സമ്പന്നരിലൊരാളായ വാങ് നിങിനെക്കുറിച്ചറിയാം. ആഗോള തരംഗം സൃഷ്ടിച്ച ലബുബു എന്ന കളിപ്പാട്ടത്തിന്‍റെ സൃഷ്ടാവാണ് വാങ്. പോപ് മാർട്ട് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഈ സംരഭകൻ. ലളിതമായി തുടങ്ങിയ ഒരു വര പിന്നീട് ഒരു ബ്ലൈൻഡ് ബോക്സ് ടോയ് ആയി മാറുകയായിരുന്നു. വളരെ വേഗം അത് ആളുകളുടെ മനം കവരുകയും ചെയ്തു. പ്രിയപ്പെട്ടവർക്ക് സർപ്രൈസ് നൽകുന്നതിനു വേണ്ടിയാണ് ഈ കളിപ്പാട്ടംRead More →