ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍

മുംബൈ: നടപ്പ് ഉത്സവ സീസണില്‍ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) ജനകീയ ഇടപാട് രീതിയായി തുടര്‍ന്നു. ധന്തേരസിനും ദീപാവലിക്കും ഇടയില്‍ പ്രതിദിനം ശരാശരി 737 ദശലക്ഷം ഇടപാടുകളാണ് നടത്തപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധനവ്. അതേസമയം മൂല്യത്തില്‍ 2.7 ശതമാനത്തിന്റെ വര്‍ധനവ്മാത്രമാണുണ്ടായത്. ചെറിയ തുക ഇടപാടുകള്‍ ആധിപത്യം സ്ഥാപിച്ചതുകാരണമാണിത്. വലിയ പെയ്‌മെന്റുകള്‍ക്കല്ല, മറിച്ച് ദൈനംദിന വാങ്ങലുകള്‍ക്കാണ് യുപിഐ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ശക്തമായി.Read More →

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ബയോമെട്രിക്ക് ഓതന്റിക്കേഷന്‍ നാളെ മുതല്‍

ന്യൂഡല്‍ഹി: ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ മുഖം, വിരലടയാളം എന്നിവ ഉപയോഗിച്ച് സ്ഥിരീകരിക്കുന്ന സംവിധാനം ഒക്ടോബര്‍ 8  മുതല്‍ നടപ്പിലാകും. ആധാറിന് കീഴില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക്ക് ഡാറ്റ ഉപയോഗിച്ചാണ്  പ്രാമാണീകരണം നടത്തുക. പേയ്മെന്റ് പ്രാമാണീകരണത്തിന് സംഖ്യാപിന്‍ നല്‍കുന്ന നിലവിലെ സംവിധാനത്തില്‍ നിന്നുള്ള മാറ്റമാണിത്. ഇടപാടുകള്‍ സ്ഥിരീകരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), എന്‍പിസിഐയോട് (നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്Read More →

ഓഹരി ഈടിൽ ബാങ്ക് വായ്പ: അറിയേണ്ടതെല്ലാം...

ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി ഈടായി നൽകി എടുക്കാവുന്ന വായ്പാ പരിധി 20 ലക്ഷത്തിൽനിന്ന് ഒരു കോടിയാക്കി ഉയർത്തിയ റിസർവ് ബാങ്ക് പ്രഖ്യാപനം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഐ.പി.ഒയില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്. പണനയ സമിതി യോഗത്തിനുശേഷം ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപനം നടത്തിയത്. എന്താണ് ഓഹരി ഈടായി നൽകിയുള്ള വായ്പ. ആർക്കൊക്കെ ലഭിക്കും.Read More →

അവകാശികളില്ലാത്ത 67,270 കോടി ഉടമകൾക്ക് തിരിച്ച് നൽകണമെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: അവകാശികളില്ലാത്ത 67,270 കോടി രൂപ തിരികെ നൽകാൻ പ്രത്യേക പരിപാടിക്ക് ആർ.ബി.ഐ തുടക്കം കുറിക്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയായിരിക്കും ഇതിന് വേണ്ടിയുള്ള ആർ.ബി.ഐയുടെ പ്രത്യേക കാമ്പയിൻ. ഗ്രാമീണ, സെമി അർബൻ മേഖലകൾ കേന്ദ്രീകരിച്ചാവും കാമ്പയിൻ നടത്തുകയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. അവകാശികളില്ലാത്ത പണം നിക്ഷേപകർക്ക് നൽകാൻ ബാങ്കുകൾ പരമാവധി ശ്രമിക്കണമെന്ന് ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്. 10 വർഷമായി ഇടപാടുകളൊന്നും നടക്കാത്ത കറന്റ് അല്ലെങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ.Read More →

വായ്പപലിശ നിരക്കുകൾ കുറച്ച് യു.എസ് ഫെഡറൽ റിസർവ്; സ്വർണവിലയേയും ഓഹരി വിപണികളേയും സ്വാധീനിക്കും

വാഷിങ്ടൺ: വായ്പപലിശ നിരക്കുകളിൽ കുറവ് വരുത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. എല്ലാവരും പ്രതീക്ഷിച്ചിരുന്ന കുറവാണ് പലിശനിരക്കുകളിൽ​ ഫെഡറൽ റിസർവ് വരുത്തിയത്. ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫെഡറൽ റിസർവ് അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഫെഡറൽ റിസർവ് തീരുമാനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയത്. കാൽ ശതമാനം കുറവാണ് പലിശനിരക്കിൽ ഫെഡറൽ റിസർവ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.00-4.25 ശതമാനമായി കുറയും. 2025ൽ ഇതാദ്യമായാണ്Read More →