ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ‘ബീറ്റ് ദി ഹീറ്റ്’ പരിപാടിക്ക് സമാപനം
July 14, 2024മസ്കത്ത്: ചുട്ടുപൊള്ളുന്ന ചൂടിൽ സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിച്ച ‘ബീറ്റ് ദി ഹീറ്റ് ’ പരിപാടിക്ക് സമാപനം. കനത്ത ചൂടിൽനിന്ന് ആശ്വാസം നൽകാൻ തൊഴിലാളികളടക്കമുള്ളവർക്ക് വെള്ളവും, മോരും, തൊപ്പിയും സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടിയാണ് ‘ബീറ്റ് ദി ഹീറ്റ്’. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത സേവനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് മുൻ വർഷങ്ങളെപ്പോലെ ഈ വർഷവും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
വെള്ളിയാഴ്ച റൂവി സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്തുനടന്ന സമാപന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളായി. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ 48 ബ്രാഞ്ചുകൾക്ക് പുറമെ ലേബർ ക്യാമ്പുകൾ, പള്ളികൾ എന്നിവിടങ്ങളിലായി ഏകദേശം രണ്ടര ലക്ഷത്തിലധികം വെള്ളവും മോരും തൊപ്പിയുമാണ് വിതരണം ചെയ്തത്. കടുത്ത ചൂടിൽ എപ്പോഴും ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്തിടത്ത് നിൽക്കണമെന്നും ആരോഗ്യ വിദഗ്ധർ നൽകുന്ന പ്രധാന നിർദേശം ഈ സാഹചര്യത്തിൽ സുരക്ഷാ രീതികൾക്ക് പ്രാധാന്യം നൽകാനാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു. ‘ബീറ്റ് ദി ഹീറ്റ്’ പരിപാടിയിൽ സ്വദേശികളും വിദേശികളടക്കം ആയിരക്കണക്കിന് ആളുകൾ ഭാഗമായെന്നും ഒമാനിലെ എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുകൊണ്ടാണ് പരിപാടി മുന്നോട്ടു കൊണ്ടുപോയതെന്നും അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. റൂവി സുൽത്താൻ ഖാബൂസ് പരിസരത്തുനടന്ന സമാപന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളയി.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജീവനക്കാരായ ഉനാസ് കെ.ഉമ്മർ അലി, ഗിരി പ്രസാദ്, ക്ലിന്റ്, ജിജോ, ഡോളി,അനീഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.