സപ്ലൈകോ സംഭരിച്ചത് 5.59 ലക്ഷം മെട്രിക് ടൺ നെല്ല്

സപ്ലൈകോ സംഭരിച്ചത് 5.59 ലക്ഷം മെട്രിക് ടൺ നെല്ല്

July 2, 2024 0 By BizNews

പാ​ല​ക്കാ​ട്: കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം 2023-24ൽ 5,59,349.05 ​മെ​ട്രി​ക് ട​ൺ നെ​ല്ല് സ​പ്ലൈ​കോ താ​ങ്ങു​വി​ല ന​ൽ​കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ച്ചു. സം​ഭ​ര​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം പാ​ല​ക്കാ​ടാ​ണ്. 1.83 ല​ക്ഷം എം.​ടി ആ​ണ് ജി​ല്ല​യി​ൽ​നി​ന്ന് ഇ​ത്ത​വ​ണ സം​ഭ​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് 1.60 ല​ക്ഷ​വും തൃ​ശൂ​രി​ൽ​നി​ന്ന് 84,918 മെ​ട്രി​ക് ട​ണ്ണും സം​ഭ​രി​ച്ചു. ഇ​ടു​ക്കി​യി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കു​റ​വ്- 133 മെ​ട്രി​ക് ട​ൺ.

തി​രു​വ​ന​ന്ത​പു​രം- 1358, കൊ​ല്ലം -1405, പ​ത്ത​നം​തി​ട്ട- 9771, കോ​ട്ട​യം- 67,676, എ​റ​ണാ​കു​ളം- 7312, മ​ല​പ്പു​റം- 30,039, കോ​ഴി​ക്കോ​ട്- 798, വ​യ​നാ​ട്- 9910, ക​ണ്ണൂ​ർ- 18,122, കാ​സ​ർ​കോ​ട്- 840 മെ​ട്രി​ക് ട​ൺ എ​ന്നി​ങ്ങ​നെ​യാ​ണ് സം​ഭ​ര​ണ​തോ​ത്. മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ കു​റ​ഞ്ഞ സം​ഭ​ര​ണ​മാ​ണ് ഈ ​സീ​സ​ണി​ൽ ന​ട​ന്ന​ത്.

2021-22ൽ 7.48 ​ല​ക്ഷം മെ​ട്രി​ക് ട​ണ്ണും 2022-23ൽ 7.31 ​ല​ക്ഷം എം.​ടി​യും സം​ഭ​രി​ച്ചു. 2.35 ല​ക്ഷം ക​ർ​ഷ​ക​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ണ്ടു ല​ക്ഷം പേ​ർ​ക്ക് പി.​ആ​ർ.​എ​സ് ന​ൽ​കി. 1.71 ല​ക്ഷം ഹെ​ക്ട​റി​ൽ ഈ ​സീ​സ​ണി​ൽ സം​ഭ​ര​ണം ന​ട​ത്തി.

സ​പ്ലൈ​കോ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലെ ക​ണ​ക്കു​പ്ര​കാ​രം 126.20 കോ​ടി രൂ​പ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി. 1457.87 കോ​ടി രൂ​പ ന​ൽ​കാ​നു​ണ്ട്. ബാ​ക്കി തു​ക ഉ​ട​ൻ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​പ്ലൈ​കോ പാ​ഡി വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​പ്ലൈ​കോ സം​ഭ​രി​ച്ച മൊ​ത്തം വി​ഹി​ത​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​നി​ന്നാ​ണ്. ഏ​ക്ക​റി​ൽ 2200 കി​ലോ വ​രെ​യാ​ണ് സ​പ്ലൈ​കോ സം​ഭ​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​ത്ത​വ​ണ ര​ണ്ടു സീ​സ​ണി​ലും ഉ​യ​ർ​ന്ന ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത ല​ഭി​ച്ചു. ഇ​വ പ​രി​ഗ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട കൃ​ഷി ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ മു​ഴു​വ​ൻ നെ​ല്ലും സ​പ്ലൈ​കോ സം​ഭ​രി​ച്ചു. എ​സ്.​ബി.​ഐ, ക​ന​റാ ബാ​ങ്ക് മു​ഖേ​ന പി.​ആ​ർ.​എ​സ് വാ​യ്പ​യാ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ​വി​ല ന​ൽ​കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ജൂ​ൺ വ​രെ​യാ​ണ് സ​പ്ലൈ​കോ സം​ഭ​ര​ണ​കാ​ലം. കേ​ന്ദ്ര സ​ർ​ക്കാ​ർ ഭ​ക്ഷ്യ​ധാ​ന്യ​സം​ഭ​ര​ണം ആ​രം​ഭി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​റി​ലാ​ണ്.

എ​ന്നാ​ൽ, പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ പ​ല സ്ഥ​ല​ത്തും ഒ​ന്നാം വി​ള കൊ​യ്ത്ത് സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ സം​ഭ​ര​ണം നേ​ര​ത്തേ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ൺ മു​ത​ൽ സെ​പ്റ്റം​ബ​റി​ൽ സം​ഭ​ര​ണം തു​ട​ങ്ങി. നി​ല​വി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ താ​ങ്ങു​വി​ല വി​ഹി​തം 21.83 രൂ​പ​യും സം​സ്ഥാ​ന​ത്തി​ന്‍റെ പ്രോ​ത്സാ​ഹ​ന വി​ഹി​തം 6.37 രൂ​പ​യു​മാ​ണ്. കൈ​കാ​ര്യ ചെ​ല​വ് അ​ട​ക്കം 28.32 രൂ​പ​യാ​ണ് നി​ല​വി​ൽ ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത്.