കഫെ കോഫി ഡേ വാങ്ങാന്‍ എല്‍ & റ്റി
April 11, 2019 0 By BizNewsമൈന്‍ഡ് ട്രീയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ലാര്സണ് & ടൗബ്രോ ലിമിറ്റഡ് ഒരുങ്ങുന്നു. കഫെ കോഫി ഡേയുടെ മാതൃകമ്പനിയാണ് മൈന്‍ഡ് ട്രീ. കഫെ കോഫി ഡേ സ്ഥാപകനായ വിജി സിദ്ധാര്‍ത്ഥയുടെ 20.4 ശതമാനം ഓഹരിയാണ് എല്‍ & റ്റി വാങ്ങുന്നത്.
സിദ്ധാര്‍ത്ഥയുടെ ഓഹരികള്‍ കൂടാതെ ഓപ്പണ്‍ ഓഫറായി 31 ശതമാനം ഓഹരികള്‍ കൂടി എല്‍ & റ്റി വാങ്ങുന്നുണ്ട്. ഇതോടെ സ്ഥാപനത്തില്‍ എല്‍&റ്റിക്കുള്ള ഓഹരികളുടെ എണ്ണം 51 ശതമാനമായി ഉയരും. ഇതോടെ ഇപ്പോഴുള്ള മാനേജ്മെന്റിന് സ്ഥാപനത്തിന്റെ നിയന്ത്രണം നഷ്ടമായേക്കും. കെപിഎംജിയുടെ കോര്‍പ്പറേറ്റ് ഫിനാന്‍സ് ടീം ആണ് ഏറ്റെടുക്കല്‍ കൈകാര്യം ചെയ്യുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ കോഫി റീട്ടെയ്ല്‍ ശൃംഖലയാണ് കഫെ കോഫി ഡേ. പ്ലാന്റേഷന് ബിസിനസില്‍ നിന്ന് നൂതനമായ ഒരു ആശയത്തിലൂടെയാണ് വിജി സിദ്ധാര്‍ത്ഥ ഈ സംരംഭം കെട്ടിപ്പടുത്തത്. ഇന്ത്യയുടെ കഫെ സംസ്കാരം തന്നെ മാറ്റിയെടുക്കാന്‍ കഫെ കോഫി ഡേയ്ക്ക് കഴിഞ്ഞു. കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണ്ണറുമായിരുന്ന എസ്.എം കൃഷ്ണയാണ് വിജി സിദ്ധാര്‍ത്ഥയുടെ ഭാര്യാപിതാവ്.