പിടിവിട്ട് സ്വർണവില, ഇന്നും കൂടി: 40 ദിവസത്തിനിടെ കൂടിയത് 6,440 രൂപ

പിടിവിട്ട് സ്വർണവില, ഇന്നും കൂടി: 40 ദിവസത്തിനിടെ കൂടിയത് 6,440 രൂപ

April 8, 2024 0 By BizNews

കോഴിക്കോട്: സ്വർണവില ഇന്നും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.

ഇതോടെ 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന് കൂടിയത്. ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു പവൻ വില. അടിക്കടി വിലകൂടുകയും അൽപം കുറയുകയും ചെയ്തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല.

ഈ ​വ​ർ​ഷം വി​ല​യി​ലെ റെ​ക്കോ​ഡു​ക​ൾ (ഗ്രാം, ​പ​വ​ൻ ക്രമത്തിൽ

മാ​ർ​ച്ച്​ അ​ഞ്ച്​: 5945,     47560

മാ​ർ​ച്ച്​ ആ​റ്​: 5970,    47760

മാ​ർ​ച്ച്​ ഏ​ഴ്​: 6010,   48080

മാ​ർ​ച്ച്​ എ​ട്ട്​: 6025,   48200

മാ​ർ​ച്ച്​ ഒ​മ്പ​ത്​: 6075,    48600

മാ​ർ​ച്ച്​ 19​: 6080,   48640

മാ​ർ​ച്ച്​ 21​: 6180,   49440

മാ​ർ​ച്ച്​ 29​: 6300,    50400

ഏ​പ്രി​ൽ ഒ​ന്ന്​: 6360,    50880

ഏ​പ്രി​ൽ മൂ​ന്ന്​: 6410,    51280

ഏ​പ്രി​ൽ നാ​ല്​: 6460,    51680

ഏ​പ്രി​ൽ ആ​റ്​: 6535,    52280

ഏ​പ്രി​ൽ എട്ട്​: 6565,      52,520

ഒരു വർഷത്തിനിടെ വർധിച്ചത് 7,880 രൂപ

2023 ഏപ്രിൽ എട്ടിന് 44640 രൂപയായിരുന്നു സ്വർണ്ണവില പവന്. 7,880 രൂപയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഈ കാലയളവിൽ 350 ഡോളറിലേറെ കൂടി. രൂപയുടെ വിനിമയ നിരക്കും ദുർബലമായി.

അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്യുമ്പോൾ 2303 ഡോളറായി താഴ്ന്നിരുന്നു. ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സ്വർണവില 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവർധനവ് ഉണ്ടായത്.

സ്വർണ്ണവില കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 17 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 10 ലക്ഷം രൂപയ്ക്ക് സ്വർണ്ണം വാങ്ങിക്കുമ്പോൾ 20 പവൻ ലഭിക്കുമായിരുന്നെങ്കിൽ ഇപ്പോൾ 17 പവൻ മാത്രമാണ് ലഭിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. ഗ്രാമിന് 103 രൂപയാണ് വില.