യു.ഡി ക്ലര്‍ക്ക്; 34 ഒഴിവുകള്‍
September 17, 2018ആണവോര്‍ജ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് പര്‍ച്ചേസ് ആന്‍ഡ് സ്റ്റോര്സില് യുഡി ക്ലാര്‍ക്ക് /ജൂനിയര്‍ പര്‍ച്ചേസ് അസിസ്റ്റന്റ്ല/ ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 50% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഇംഗ്ലീഷ് ടൈപ്പിംഗില്‍ മിനിറ്റില്‍ 30 വാക്ക് വേഗം. കംപ്യൂട്ടര്‍ ഡേറ്റാ പ്രോസസിംഗ് അറിവ്, മെറ്റീരിയല്‍സ് മാനേജ്മെന്റില്‍ ഡിപ്ലോമ.
2018 സെപ്റ്റംബര്‍ 30 ന് 18- 27 വയസ്. എസ്സി, എസ്ടിക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒബിസിക്കാര്‍ക്ക് മൂന്നു വര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: മുംബൈയില്‍ വച്ച് നടക്കുന്ന എഴുത്തുപരീക്ഷയുടെയും ഇന്റവ്യൂവിന്റെവയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മുംബൈ റീജണല്‍ യൂണിറ്റിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍: www.recruit.barc.gov.in / www.dpsdae.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.