ഇലോൺ മസ്കിനെ പിന്തള്ളി ശതകോടീശ്വരപ്പട്ടം തിരിച്ചു പിടിച്ച് ജെഫ് ബെസോസ്
March 5, 2024ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി തിരിച്ചുപിടിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം 200.3 ബില്യൺ ഡോളർ ആണ് ജെഫ് ബെസോസിന്റെ ആസ്തി. മസ്കിന്റേത് 197.7 ഡോളർ ബില്യണും. കഴിഞ്ഞ വർഷം ബെസോസിന്റെ സമ്പത്തിൽ 23 ബില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മസ്കിന്റെ സമ്പാദ്യത്തിൽ 31 ബില്യൺ ഡോളർ ഇടിവും രേഖപ്പെടുത്തി. അതോടെയാണ് മസ്കിന് ശതകോടീശ്വരപ്പട്ടികയിൽ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്.
ബെസോസിന്റെ 55 ബില്യൺ ഡോളറിന്റെ ശമ്പള പാക്കേജ് റദ്ദാക്കിയ ഡെലവെയർ കോടതി വിധിയെത്തുടർന്ന് കൂടുതൽ വെല്ലുവിളി നേരിടേണ്ടിവരും. 2021 ന് ശേഷം ആദ്യമായാണ് 60 കാരനായ ബെസോസ് ബ്ലൂംബെർഗിന്റെ ധനികരുടെ പട്ടികയിൽ ഒന്നാമനാകുന്നത്. 2021 ജനുവരിയിൽ 195 ബില്യൺ ഡോളർ ആസ്‍തിയുമായി ടെസ്‍ല മസ്ക് ബെസോസിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു.
ഒരുഘട്ടത്തിൽ 142 ബില്യൺ ഡോളറായിരുന്നു രണ്ട് ശതകോടീശ്വരന്മാർ തമ്മിലുള്ള ആസ്തികൾ തമ്മിലുള്ള അന്തരം. ആമസോണും ടെസ്‌ലയും അമേരിക്കൻ ഓഹരി വിപണിശയ നയിക്കുന്ന മഗ്നിഫിസെന്റ് സെവൻ ഓഹരികളുടെ ഭാഗമാണ്. 2022 അവസാനം മുതൽ ആമസോണിന്റെ ഓഹരികൾ വലിയ കുതിപ്പാണ് നടത്തിയത്. എന്നാൽ ടെസ്‌ലയുടെ ഓഹരി വില 2021ലേതുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 50 ശതമാനം ഇടിഞ്ഞു. അടുത്തകാലത്ത് 8.5 ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റിട്ടും ബെസോസ് ആമസോണിലെ ഏറ്റവും വലിയ ഓഹരി ഉടമയായി തുടരുകയാണ്. 2017ണ്‍ലാണ് ബെസോസ് ആദ്യമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.
പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി ഗ്രൂപ്പ് സ്ഥാപകരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ യഥാക്രമം 11, 12 സ്ഥാനങ്ങളിലുണ്ട്. യഥാക്രമം 115 ബില്യൺ ഡോളറും 104 ബില്യൺ ഡോളറുമാണ് ഇവരുടെ ആസ്തി.