വാഹന വിപണിക്ക് നല്ല തുടക്കം

വാഹന വിപണിക്ക് നല്ല തുടക്കം

February 5, 2024 0 By BizNews

വാഹന നിർമാതാക്കൾക്ക് പുതുവർഷത്തിൽ മികച്ച തുടക്കം. ഏതാണ്ടെല്ലാ കമ്പനികളും ജനുവരിയിൽ വിൽപനയിൽ മുന്നേറ്റം നടത്തി. മാരുതി സുസുകി 2024 ജനുവരിയിൽ 1,99,364 കാറുകൾ വിറ്റു. 2023 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 15.5 ശതമാനം വളർച്ചയുണ്ട്. ടാറ്റ മോട്ടോഴ്സ് ആറുശതമാനം വളർച്ച (84,276 യൂനിറ്റ് വിൽപന), മഹീന്ദ്ര ആൻഡ് മഹീന്ദ്ര 15 ശതമാനം വളർച്ച (73,944 യൂനിറ്റ് വിൽപന), ഹ്യുണ്ടായി 8.5 ശതമാനം വളർച്ച (67,615 യൂനിറ്റ് വിൽപന) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ടൊയോട്ട കിർലോസ്കർ കഴിഞ്ഞ വർഷത്തേക്കാൾ 92 ശതമാനം വർധിച്ച് 24,609 കാറുകളാണ് ഈ ജനുവരിയിൽ വിറ്റത്.

ഇരുചക്ര വാഹനങ്ങളുടെ വിൽപനയിലും കുതിപ്പാണുണ്ടായത്. 41.5 ശതമാനം വിൽപന വർധിച്ചതായി ഹോണ്ട കമ്പനി അറിയിച്ചു. 308248 യൂനിറ്റുകളാണ് അവർ വിറ്റത്. റോയൽ എൻഫീൽഡ് വിൽപന രണ്ട് ശതമാനവും (ആകെ 76,187) ബജാജ് 24 ശതമാനവും (ആകെ 356010) വിൽപന വർധിപ്പിച്ചു. അതേസമയം, വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലാൻഡിന് വിൽപന ഏഴ് ശതമാനം കുറയുകയാണുണ്ടായത്. 2023 ജനുവരിയിൽ 17200 വാഹനം വിറ്റ അശോക് ലെയ്‍ലാൻഡിന് 2024 ജനുവരിയിൽ 15,939 യൂനിറ്റ് വിൽക്കാനേ കഴിഞ്ഞുള്ളൂ.