രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വീണ്ടും വർധന
November 1, 2023ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വീണ്ടും വർധന. 13 ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രേഖപ്പെടുത്തിയത്. 1.72 ലക്ഷം കോടിയാണ് ഒക്ടോബറിൽ ജി.എസ്.ടിയായി പിരിച്ചെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഈ വർഷം ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ജി.എസ്.ടി പിരിവ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ച രേഖപ്പെടുത്തുന്നത്. ഏപ്രിലിൽ 1.87 ലക്ഷം കോടിയാണ് ജി.എസ്.ടിയായി പിരിച്ചെടുത്തത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജി.എസ്.ടി പിരിവ് രേഖപ്പെടുത്തിയത് ഏപ്രിലിലായിരുന്നു.
സെപ്റ്റംബറിൽ ജി.എസ്.ടി പിരിവ് 1.63 ലക്ഷം കോടിയായിരുന്നു. തുടർച്ചയായി എട്ടാം മാസമാണ് ജി.എസ്.ടി പിരിവ് 1.5 ലക്ഷം കോടി കടക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ ശരാശരി ജി.എസ്.ടി പിരിവ് 1.66 ലക്ഷം കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 11 ശതമാനം കൂടുതലാണ്.
1.72 ലക്ഷം കോടി നികുതിയായി ലഭിച്ചതിൽ 30,062 കോടിയാണ് സി.ജി.എസ്.ടി സംസ്ഥാനങ്ങൾ 38,171 കോടിയും പിരിച്ചെടുത്തു. 91,315 കോടിയാണ് ഐ.ജി.എസ്.ടിയായി പിരിച്ചെടുത്തത്.