ഏകോപനവും സഹകരണവും ഉറപ്പിച്ച് ജി.സി.സി കമ്മിറ്റി യോഗം

ഏകോപനവും സഹകരണവും ഉറപ്പിച്ച് ജി.സി.സി കമ്മിറ്റി യോഗം

October 6, 2023 0 By BizNews

 കു​വൈ​ത്ത് സി​റ്റി: ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​ൽ ന​ട​ന്ന ജി.​സി.​സി സാ​മ്പ​ത്തി​ക, സ​ഹ​ക​ര​ണ സ​മി​തി​യു​ടെ 120-ാമ​ത് യോ​ഗ​ത്തി​ൽ കു​വൈ​ത്ത് ധ​ന​മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​റ​ല്ല പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ബ​ന്ധ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും പി​ന്തു​ണ അ​റി​യി​ച്ച​താ​യി ധ​ന​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ജി.​സി.​സി സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ളു​ടെ ഗ​വ​ർ​ണ​ർ​മാ​രു​ടെ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ 81-ാമ​ത് യോ​ഗ​ത്തി​ന്റെ ഫ​ലം, ജി.​സി.​സി ക​സ്റ്റം അ​തോ​റി​റ്റി​യു​ടെ ബോ​ർ​ഡി​ന്റെ അ​ഞ്ചാ​മ​ത്തെ യോ​ഗ​ത്തി​ന്റെ ഫ​ല​ങ്ങ​ൾ, വ്യാ​വ​സാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ളു​ടെ അ​ന്തി​മ ക​ര​ട് അം​ഗീ​ക​രി​ക്ക​ൽ എ​ന്നി​വ​യി​ലും ച​ർ​ച്ച​ക​ൾ ന​ട​ന്നു. ജി 20 ​സം​രം​ഭ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​ള്ള സം​യു​ക്ത ജി.​സി.​സി ക​മ്മി​റ്റി​യു​ടെ 38-ാമ​ത് യോ​ഗ​ത്തി​ന്റെ​യും ധ​ന​മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ടീ​മി​ന്റെ യോ​ഗ​ത്തി​ന്റെ​യും ഫ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ജി.​സി.​സി സാ​മ്പ​ത്തി​ക, സ​ഹ​ക​ര​ണ സ​മി​തി​യു​ടെ​യും 2024 ലെ ​ധ​ന​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും വ​രാ​നി​രി​ക്കു​ന്ന യോ​ഗ​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ളു​ക​ളെ​ക്കു​റി​ച്ചും വി​ല​യി​രു​ത്തി​യ​താ​യും ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.