ഏഴു ലക്ഷം വരെ വിദേശത്ത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ഉറവിട നികുതിയില്ല
May 19, 2023ന്യൂഡൽഹി: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശത്ത് ഒരു വർഷം ഏഴു ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് ഉറവിട നികുതി (ടി.സി.എസ്) ബാധകമാകില്ലെന്ന് സർക്കാർ അറിയിച്ചു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ.ആർ.എസ്), ഉറവിട നികുതി എന്നിവ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് നടപടിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നത് എൽ.ആർ.എസ് പരിധിയിൽ കൊണ്ടുവരാനും 20 ശതമാനം ഉറവിട നികുതി ചുമത്താനുമുള്ള തീരുമാനം വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.