പാരമൗണ്ട് ഖത്തറിൽ പ്രവർത്തനം വിപുലീകരിക്കുന്നു
January 22, 2025ഗുണമേന്മയുള്ള ഭക്ഷ്യ നിർമാണ ഉപകരണങ്ങളുടെ വിതരണത്തിൽ മുൻനിരക്കാരായ പാരമൗണ്ട് ഖത്തറിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ബിർകത്ത് അൽ അവാമറിൽ ജനുവരി 23നാണ് പുതിയ ബ്രാഞ്ചിന്റെയും ,ഫാക്ടറി സ്റ്റോറേജ് ഫെസിലിറ്റിയുടെയും ഗ്രാൻഡ് ഓപ്പണിങ്. ഇതിന്റെ ഭാഗമായി പ്രമുഖ ജർമൻ ഓവൻ ബ്രാൻഡായ റാഷണൽ കമ്പനിയുടെ ലൈവ് കുക്കിങ്ങും ഒരുക്കിയിട്ടുണ്ട്. ഇവരുടെ പ്രതിനിധികളുമായി നേരിട്ട് കാര്യങ്ങൾ മനസിലാക്കാനും ഭക്ഷണം രുചിച്ചറിയാനുള്ള അവസരവും ലഭിക്കും.
ഉപകാരപ്രദമാകുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുന്നതിൽ എന്നും മുൻപന്തിയിലാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവന ദാതാക്കളായ പാരമൗണ്ട്. ഒമാൻ, യു.എ.ഇ, ബഹ്റൈൻ,ഖത്തർ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പാരമൗണ്ടിന്റെ സേവനം മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ?കൊമേഴ്സ്യൽ കിച്ചൺ , ബേക്കറി , ലോൻട്രി, സൂപ്പർമാർകെറ്റ്, ചില്ലർ ഉപകരണങ്ങൾ എന്നിവയുടെ വിശാലമായ സ്റ്റോക്കും, ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാവുന്ന സ്റ്റീൽ ഫർണിച്ചറുകളും പാരമൗണ്ടിൽ ലഭ്യമാണ്.
വിൽപ്പനക്ക് ശേഷവും ഉപഭോക്താവിന് ആവശ്യമായ സേവനം ഉറപ്പുവരുത്തുക പാരമൗണ്ടിന്റെ മുൻഗണനയിലുള്ളതാണ്. സേവനത്തിലെ കൃത്യതയും വിശ്വാസ്യതയും മികവും നിലനിർത്തി ഉപോഭാേക്തൃ സംതൃപ്തി ഉയർത്താൻ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുകയാണ് പാരമൗണ്ട്. ഫാക്ടറി പരിശീലനം ലഭിച്ച സർട്ടിഫൈഡ് ടെക്നീഷ്യൻമാർ, ഉടനടിയുള്ള റിപ്പയർ സേവനങ്ങൾ എന്നിവ പ്രത്യേകതകളാണ്.
ഉപകരണങ്ങൾ ദീർഘകാലത്തേക്ക് നിലനിർത്തുന്നതിന് ആവശ്യമായ വിദഗ്ധ പരിചരണവും ഉറപ്പുവരുത്തുന്നുണ്ട്. ഉപഭോക്താവിന്റെ പരാതികൾക്ക് ദ്രുത ഗതിയിലുള്ള പരിഹാരമുണ്ടാകുമെന്നും അധികൃതർ വിശദമാക്കി. കൂടുതൽ വിവരങ്ങൾക്കായി +974 3042 0011, +971 5450 50155, +968 98989538 +973 3567 1188 ഈ നമ്പറുകളിൽ ബന്ധപ്പെടുകയോ www.paramountme.com വെബ്സൈറ്റ് സന്ദർശിക്കുകയോ�ചെയ്യാം.