കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ക്ഷാമബത്ത മൂന്നുശതമാനം കൂടും

കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ക്ഷാമബത്ത മൂന്നുശതമാനം കൂടും

August 8, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: 2024 ജൂ​ലൈ മു​ത​ൽ കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യി​ൽ മൂ​ന്നു ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​കും. ക്ഷാ​മ​ബ​ത്ത ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ധാ​ര​മാ​യ ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യി​ൽ 2024 ജൂ​ണി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​നേ​ക്കാ​ൾ ഏ​ഴു പോ​യ​ന്റ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. രാ​ജ്യ​ത്തെ 28 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന വ്യ​വ​സാ​യ പ്രാ​ധാ​ന്യ​മു​ള്ള 88 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 317 മാ​ർ​ക്ക​റ്റു​ക​ളി​ലെ 463 ഇ​നം സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല മാ​സം​തോ​റും താ​ര​ത​മ്യം ചെ​യ്താ​ണ് ക്ഷാ​മ​ബ​ത്ത ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ധാ​ര​മാ​യ ഉ​പ​ഭോ​ക്‌​തൃ വി​ല സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 മാ​സ​മാ​യി ഉ​പ​ഭോ​ക്‌​തൃ വി​ല സൂ​ചി​ക​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം റി​സ​ർ​വ് ബാ​ങ്കി​ന്റെ സ​ഹ​ന പ​രി​ധി​യാ​യ ആ​റു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്.

ജൂ​ണി​ലെ ഉ​പ​ഭോ​ക്‌​തൃ വി​ല​സൂ​ചി​ക​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം 5. 08 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ മൊ​ത്ത​വി​ല​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം ജൂ​ണി​ൽ 3.36 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​തോ​ടെ കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത 53 ശ​ത​മാ​ന​മാ​യി ഉ​യ​രും. സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​ച്ച് 31 ശ​ത​മാ​ന​മാ​വും. എ​ന്നാ​ൽ, 2021 ജൂ​ലൈ മു​ത​ലു​ള്ള 19 ശ​ത​മാ​നം(​ആ​റ് ഗ​ഡു) നി​ല​വി​ൽ കു​ടി​ശ്ശി​ക​യാ​ണ്. സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​കും. ക​ഴി​ഞ്ഞ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ ക്ഷാ​മ​ബ​ത്ത ഭാ​ഗി​ക​മാ​യി മാ​ത്രം അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തോ​ടൊ​പ്പം ല​യി​പ്പി​ച്ച​തി​നാ​ലാ​ണി​ത്.സാ​ധാ​ര​ണ​ഗ​തി​യി​ൽ സെ​പ്റ്റം​ബ​റോ​ടെ കേ​ന്ദ്ര ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​കും.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 2021 ജ​നു​വ​രി മു​ത​ൽ പ്രാ​ബ​ല്യ​മു​ള്ള ര​ണ്ടു ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ അ​നു​വ​ദി​ച്ച​പ്പോ​ൾ പ്രാ​ബ​ല്യ​ത്തീ​യ​തി പ​രാ​മ​ർ​ശി​ക്കാ​തി​രു​ന്ന​തി​നാ​ൽ 39 മാ​സ​ത്തെ കു​ടി​ശ്ശി​ക അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക​ക്കാ​യി ചി​ല സം​ഘ​ട​ന​ക​ൾ നി​യ​മ പോ​രാ​ട്ട​ത്തി​ലു​മാ​ണ്.

ഓ​രോ സാ​മ്പ​ത്തി​ക വ​ർ​ഷ​വും ര​ണ്ട് ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ് ഗ​ഡു എ​ന്നും കു​ടി​ശ്ശി​ക​യാ​യി​ത്ത​ന്നെ തു​ട​രാ​നാ​ണ് സാ​ധ്യ​ത. അ​തു​പ്ര​കാ​രം 2021 ജൂ​ലൈ മു​ത​ൽ പ്രാ​ബ​ല്യ​മു​ള്ള മൂ​ന്നു ശ​ത​മാ​നം ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ അ​നു​വ​ദി​ച്ചേ​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ക്ഷാ​മ​ബ​ത്ത പ്ര​ഖ്യാ​പി​ക്കു​ന്ന മു​റ​ക്ക് സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​കും.