ഇ-​കോമേ​ഴ്സ്: ഒമാനിൽ 2030ഓ​ടെ ല​ക്ഷ്യമിടുന്നത് 657 കോ​ടി ഡോ​ള​ർ

ഇ-​കോമേ​ഴ്സ്: ഒമാനിൽ 2030ഓ​ടെ ല​ക്ഷ്യമിടുന്നത് 657 കോ​ടി ഡോ​ള​ർ

August 6, 2024 0 By BizNews

മ​സ്ക​ത്ത്: 2030ഓ​ടെ ഒ​മാ​ന്‍റെ തൊ​ഴി​ൽ-​വ്യാ​പാ​ര രം​ഗ​ത്ത് ഇ-​കോ​മേ​ഴ്സ് വി​പ​ണി​യു​ടെ ല​ക്ഷ്യം 657 കോ​ടി ഡോ​ള​റാ​ണെ​ന്ന് ഐ.​ഒ.​എ​ൻ എ​ൽ.​എ​ൽ.​സി​യു​ടെ സി.​ഇ.​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ മൊ​ആ​വി​യ അ​ൽ റ​വാ​സ്.

ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ഒ​മാ​ൻ ജോ​ബ്‌​സ് ഫെ​യ​റി​ൽ ഇ-​കൊ​മേ​ഴ്‌​സി​ന്‍റെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളെ​യും പ്ര​വ​ച​ന​ങ്ങ​ളെ​യും ആ​ധാ​ര​മാ​ക്കി രാ​ജ്യ​ത്തെ ഇ-​കൊ​മേ​ഴ്‌​സ് മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കു​മു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും അ​ൽ റ​വാ​സ് വി​ശ​ദീ​ക​രി​ച്ചു.

ഒ​മാ​നി​ലെ 69.5 ശ​ത​മാ​നം പേ​രും സ്വ​ക​ാര്യ​മേ​ഖ​ല​യി​ലാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. 16.2 ശ​ത​മാ​നം പൊ​തു മേ​ഖ​ല​യി​ലും, 14.3 ശ​ത​മാ​നം പേ​ർ മ​റ്റു​മേ​ഖ​ല​ക​ളി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന 346,460 പേ​രി​ൽ 84 ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളാ​ണ്. എ​ന്നാ​ൽ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 218,000 പേ​രി​ൽ 14 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഒ​മാ​നി പ്രാ​തി​നി​ധ്യമു​ള്ള​ത്.

ക​ണ​ക്കു​ക​ൾ പ്ര​കാ​രം കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലും ഇ-​കോ​മേ​ഴ്സ് പോ​ലു​ള്ള സെ​ക്ട​റു​ക​ളി​ലും ജോ​ലി ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നും അ​ൽ റ​വാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

പ്രാ​ദേ​ശി​ക വി​പ​ണി വ​ള​ർ​ച്ച​യു​ടെ​യും ഗ​വ​ൺ​മ​ന്‍റി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ-​കോ​മേ​ഴ്സ് വി​പ​ണി 2025ഓ​ടെ 264 കോ​ടി ഡോ​ള​റി​ലേ​ക്കും 2030ഓ​ടെ 657 കോ​ടി ഡോ​ള​റി​ലേ​ക്കു​മു​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യ നേ​ട്ടം മാ​ത്ര​മ​ല്ല ഇ​തു​വ​ഴി രാ​ജ്യ​ത്തി​നു​ണ്ടാ​വു​ക​യെ​ന്നും തൊ​ഴി​ൽ മേ​ഖ​ല​യി​യെ സാ​ധ്യ​ത​ക​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​മെ​ന്നും അ​ൽ റ​വാ​സ് പ​റ​ഞ്ഞു. 2028ഓ​ടെ ര​ണ്ടു ല​ക്ഷം തൊ​ഴി​ലു​ക​ൾ മേ​ഖ​ല​ക്ക് സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.