മുന്നൂറോളം പ്രാദേശിക, സഹകരണ ബാങ്കുകളില്‍ സൈബര്‍ ആക്രമണം
August 2, 2024 0 By BizNewsഅസോസിയേറ്റ് ടെക്നോളജി സേവന ദാതാക്കളായ സി-എഡ്ജ് ടെക്നോളജീസ് ലിമിറ്റഡിനെതിരായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് 300 ഓളം ചെറിയ പ്രാദേശിക ബാങ്കുകളിലെ പേയ്‌മെന്റ് സംവിധാനങ്ങള്‍ താറുമാറായി.
നിരവധി സഹകരണ ബാങ്കുകളെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും ഇത് ബാധിച്ചതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
ആക്രമണം രാജ്യത്തെ പേയ്മെന്റ് സിസ്റ്റം ഓവര്‍സിയറായ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ (എന്‍പിസിഐ) അതിവേഗ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചു.
എന്‍പിസിഐ പ്രവര്‍ത്തിപ്പിക്കുന്ന റീട്ടെയില്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് സി-എഡ്ജ് ടെക്നോളജീസിനെ താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. എന്‍പിസിഐ ഇന്ത്യയിലെ എല്ലാ റീട്ടെയില്‍ പേയ്മെന്റ് സംവിധാനങ്ങള്‍ക്കുമുള്ള ഒരു അംബ്രല്ലാ ഓര്‍ഗനൈസേഷനാണ്.
സി-എഡ്ജ് ടെക്‌നോളജീസ് ലിമിറ്റഡ്, സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകളെ കൂടുതലും പരിപാലിക്കുന്ന ഒരു സാങ്കേതിക സേവന ദാതാവും. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇത്.
സി-എഡ്ജ് സേവനം നല്‍കുന്ന ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് ഈ കാലയളവില്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്ന് എന്‍പിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ടിജിഎസ്, യുപിഐ പേയ്മെന്റുകള്‍ തുടങ്ങിയ എല്ലാ ഓണ്‍ലൈന്‍ ഇടപാടുകളെയും ഇത് ബാധിക്കും. അയച്ചയാളുടെ അക്കൗണ്ടില്‍ നിന്ന് പണം കുറയ്ക്കുന്നു, എന്നാല്‍ സ്വീകര്‍ത്താവിന്റെ അക്കൗണ്ടില്‍ അത ക്രെഡിറ്റ് ചെയ്യപ്പെടുന്നില്ല.
ഇന്ത്യയ്ക്ക് ഏകദേശം 1,500 സഹകരണ, പ്രാദേശിക ബാങ്കുകളുടെ വിപുലമായ ശൃംഖലയുണ്ട്, പ്രധാനമായും പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. ഈ ചെറിയ സ്ഥാപനങ്ങളെയാണ് സൈബര്‍ ആക്രമണം ബാധിച്ചത്.
ആക്രമണം കൂടുതല്‍ തലങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ എന്‍പിസിഐ നടപടി സ്വീകരിച്ചുവരികയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഇന്ത്യന്‍ സൈബര്‍ സുരക്ഷാ അധികാരികളും സൈബര്‍ ആക്രമണത്തിനുള്ള സാധ്യതയെക്കുറിച്ച് ബാങ്കുകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.