റബർ കയറ്റുമതി ഇ​ന്‍സെ​ന്‍റി​വ് നിർത്തുന്നു

റബർ കയറ്റുമതി ഇ​ന്‍സെ​ന്‍റി​വ് നിർത്തുന്നു

June 21, 2024 0 By BizNews

കോ​​ട്ട​​യം: റ​ബ​ർ ക​യ​റ്റു​മ​തി ഇ​​ന്‍സെ​​ന്‍റി​വ് റ​ബ​ർ ബോ​ർ​ഡ്​ നി​ർ​ത്തു​ന്നു. ആ​ഭ്യ​ന്ത​ര റ​ബ​ർ വി​ല​യേ​ക്കാ​ൾ അ​ന്താ​രാ​ഷ്ട്ര വി​ല ഉ​യ​ർ​ന്നു​നി​ന്ന​പ്പോ​ൾ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ്​ പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​ൻ​സെ​ന്‍റി​വ്​ ഉ​ണ്ടാ​യി​ട്ടും ക​യ​റ്റു​മ​തി കാ​ര്യ​മാ​യി വ​ർ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ്​ ജൂ​ൺ 30ന്​ ​അ​വ​സാ​നി​ക്കു​ന്ന​ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടേ​ണ്ട​തി​ല്ല​ന്ന ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം. നി​ല​വി​ൽ റ​ബ​റി​ന്‍റെ ആ​ഭ്യ​ന്ത​ര​വി​ല ​ അ​ന്താ​രാ​ഷ്ട്ര വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്.

ഷീ​റ്റ്​ റ​ബ​ർ ക​യ​റ്റു​മ​തി​ക്ക്​ കി​ലോ​ക്ക്​ അ​ഞ്ചു​രൂ​പ ഇ​​ന്‍സെ​​ന്‍റി​വാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ക​​യ​​റ്റു​​മ​​തി ലൈ​​സ​​ന്‍സു​​ള്ള​​വ​​ര്‍ക്ക് 40 ട​​ണ്ണി​​ന്​ വ​​രെ​യാ​യി​രു​ന്നു​ ഇ​​ന്‍സെ​​ന്‍റി​​വ്. ഷീ​റ്റ്​ റ​ബ​റി​ന്‍റെ അ​ന്താ​രാ​ഷ്ട്ര​വി​ല ജ​നു​വ​രി​യി​ൽ ആ​ഭ്യ​ന്ത​ര​വി​ല​യെ മ​റി​ക​ട​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ മാ​ർ​ച്ച് 15ന്​ ​പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. ക​യ​റ്റു​മ​തി ദീ​ർ​ഘ​നാ​ളാ​യി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വി​ദേ​ശ എ​ജ​ൻ​സി​ക​ളെ ക​ണ്ടെ​ത്താ​നോ ച​ര​ക്ക്​ ശേ​ഖ​രി​ക്കാ​നോ ക​യ​റ്റു​മ​തി എ​ജ​ൻ​സി​ക​ൾ താ​ൽ​പ​ര്യം കാ​ട്ടി​യി​ല്ല. ഇ​താ​ണ്​ പ്ര​ധാ​ന തി​രി​ച്ച​ടി​യാ​യ​ത്. അ​തി​നി​ടെ, റ​ബ​ർ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. വ്യാ​ഴാ​ഴ്ച ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ 203 രൂ​പ​യാ​ണ്​ റ​ബ​ർ ബോ​ർ​ഡ്​ വി​ല. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 184.35 രൂ​പ​യാ​ണ്. നേ​ര​ത്തേ അ​ന്താ​രാ​ഷ്ട്ര വി​ല 200 പി​ന്നി​ട്ടി​രു​ന്നു.