രജതജൂബിലി നിറവിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം

രജതജൂബിലി നിറവിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം

May 25, 2024 0 By BizNews

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യി​ട്ട് ശ​നി​യാ​ഴ്ച 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. കു​ഗ്രാ​മ​മാ​യി​രു​ന്ന നെ​ടു​മ്പാ​ശ്ശേ​രി​യെ ആ​ഗോ​ള ഭൂ​പ​ട​ത്തി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി 1999 മേ​യ് 25നാ​ണ് വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്ത് 25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ച്ചി വി​മാ​ന​ത്താ​വ​ള ക​മ്പ​നി (സി​യാ​ൽ) കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ നി​ര​വ​ധി​. 4.96 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് ആ​ദ്യ വ​ർ​ഷം പ​റ​ന്ന​ത്. ഇ​ന്ന​ത് ഒ​രു കോ​ടി​യി​ലേ​റെ​യാ​യി. ആ​ദ്യ​വ​ർ​ഷം 6473 വി​മാ​ന സ​ർ​വി​സാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ 70,203 സ​ർ​വി​സാ​യി ഉ​യ​ർ​ന്നു. ഒ​രു ദി​വ​സം 200ഓ​ളം സ​ർ​വി​സാ​ണ് സി​യാ​ൽ മു​ഖേ​ന ന​ട​ക്കു​ന്ന​ത്. നി​ത്യേ​ന 35,000 യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്നു. 31 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ കൊ​ച്ചി​യി​ൽ​നി​ന്ന് ഇ​പ്പോ​ൾ സ​ർ​വി​സു​ണ്ട്. സം​സ്ഥാ​ന​ത്തെ വ്യോ​മ ഗ​താ​ഗ​ത​ത്തി​ന്‍റെ 62 ശ​ത​മാ​ന​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സി​യാ​ലാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ നാ​ലാ​മ​ത്തെ വി​മാ​ന​ത്താ​വ​ള​മാ​ണി​ത്.

25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. ജെ​റ്റ് ടെ​ർ​മി​ന​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ടെ​ർ​മി​ന​ൽ ഇ​വി​ടെ​യു​ണ്ട്. ര​ണ്ടു​ല​ക്ഷം മെ​ട്രി​ക് ട​ൺ വാ​ർ​ഷി​ക​ശേ​ഷി​യു​ള്ള കാ​ർ​ഗോ ടെ​ർ​മി​ന​ൽ സ​ജ്ജ​ം. ക​ഴി​ഞ്ഞ വ​ർ​ഷം 63,642 മെ​ട്രി​ക് ട​ൺ കാ​ർ​ഗോ കൈ​കാ​ര്യം ചെ​യ്തു. ന​ട​പ്പു​വ​ർ​ഷം 75,000 മെ​ട്രി​ക് ട​ൺ ആ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡി​ജി യാ​ത്ര ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണ്. യൂ​റോ​പ്പി​ലേ​ക്കു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മെ​ന്ന നേ​ട്ട​വും കൈ​വ​രി​ച്ചു. ബി.​പി.​സി.​എ​ല്ലു​മാ​യി ചേ​ർ​ന്ന് ഹൈ​ഡ്ര​ജ​ൻ പ്ലാ​ന്‍റും ആ​രം​ഭി​ക്കു​ന്നു​ണ്ട്.

സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷം 1000 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ൽ വി​ക​സ​ന​ത്തി​ന്‍റെ സി​വി​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മൊ​ത്തം ചെ​ല​വ് 650 കോ​ടി​യാ​ണ്. ഏ​പ്ര​ൺ സൗ​ക​ര്യം 35 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യാ​യി വ​ർ​ധി​ക്കും. ടെ​ർ​മി​ന​ൽ സം​വി​ധാ​നം 20 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യാ​യി ഉ​യ​രും. അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും കൂ​ടും. 44 വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നാ​കും. ഒ​രു ഏ​പ്ര​ൺ അ​ധി​ക​മാ​യി വ​രും. എ​ട്ട് പാ​ർ​ക്കി​ങ് ബേ ​കൂ​ടി അ​ധി​ക​മാ​യി വ​രും. ല​ക്ഷ്വ​റി എ​യ്റോ ലോ​ഞ്ച് വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ടെ​ർ​മി​ന​ലി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കും. ഒ​ന്നാം​ഘ​ട്ടം ഉ​ട​ൻ പൂ​ർ​ത്തി​യാ​കും. ചെ​ല​വ് 45 കോ​ടി. ചു​റ്റു​മ​തി​ൽ ഇ​ല​ക്ട്രോ​ണി​ക് സു​ര​ക്ഷാ​വ​ല​യം ആ​ഗ​സ്റ്റി​ൽ പൂ​ർ​ത്തി​യാ​കും. ചെ​ല​വ് 23 കോ​ടി​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ന്​ മു​ന്നി​ലെ നാ​ല്​ ഏ​ക്ക​റി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ നി​ർ​മി​ക്കും. 112 മു​റി​ക​ളു​ണ്ടാ​കും. സി​വി​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.