യുദ്ധഭീതിയിൽ തകർന്ന് ഇന്ത്യൻ ഓഹരി വിപണികൾ
April 16, 2024മുംബൈ: ആഗോളതലത്തിൽ തുടരുന്ന രാഷ്ട്രീയ അസ്ഥിരതകൾ ഇന്ത്യൻ ഓഹരി വിപണികളേയും ബാധിച്ചു. ഇരു സൂചികകളും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം തുടങ്ങി.
നിഫ്റ്റിയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി, നെസ്‍ലെ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. മിൻഡ്ട്രീ, ഇൻഡസ്‍ലാൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ ചാഞ്ചാട്ടം തുടരുകയാണ്. ഇസ്രായേലിനെതിരായ ഇറാനിയൻ മിസൈൽ ആക്രമണത്തെ തുടർന്ന് എണ്ണവിലയിൽ ഇടിവ് സംഭവിച്ചു. എങ്കിലും പ്രതീക്ഷിച്ച നഷ്ടം എണ്ണവിപണിയിൽ ഉണ്ടായില്ല. നിലവിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ വ്യാപാരം നടത്തുന്ന ഡോളർ സൂചികയും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഡോളർ 106 എന്ന മാർക്ക് വീണ്ടും പിന്നിട്ടു.