വ്യാപാര സ്ഥാപനങ്ങളെ ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരും: മന്ത്രി പി. രാജീവ്
January 27, 2024 0 By BizNewsതിരുവനന്തപുരം: സംസ്ഥാനത്തെ വ്യപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരുമെന്നു മന്ത്രി പി. രാജീവ്.
ഇൻഷ്വറൻസ് പ്രീമിയത്തിന്‍റെ പകുതി സർക്കാർ വഹിക്കും. ഇതിനായി നാലു പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളുമായി ധാരണയായി. പ്രളയം അടക്കം ഏതു നാശനഷ്ടങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
4% പലിശ നിരക്കിൽ വ്യാപാര സ്ഥാപനങ്ങൾക്കും 10 ലക്ഷം രൂപ വരെയുള്ള വായ്പ നൽകും. എംഎസ്എംഇകൾക്കു നൽകുന്ന നാലു ശതമാനം പലിശനിരക്കാണ് വ്യാപാരമേഖലയ്ക്കും ബാധകമാക്കുക.
മികച്ച സംരംഭത്തിനുള്ള അവാർഡ് ട്രേഡ് യൂണിറ്റിനും നൽകും. സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെ ഡിസംബർ വരെയുള്ള കണക്കു പ്രകാരം 81,000 കോടി രൂപയാണ് എംഎസ്എംഇ മേഖലയിൽ ഈ സാമ്പത്തികവർഷം വായ്പ നൽകിയത്.
സംരംഭങ്ങൾ വർധിച്ചതുമൂലമാണ് ഈ കുതിച്ചുചാട്ടം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനൊപ്പം ഇപ്പോൾ തുടങ്ങിയ സംരംഭങ്ങൾ നിലനിർത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.