സ്വർണ വില രണ്ടാംദിവസവും കുറഞ്ഞു

സ്വർണ വില രണ്ടാംദിവസവും കുറഞ്ഞു

January 4, 2024 0 By BizNews

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 200 രൂപയും ഇന്ന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവന് 46,480 രൂപയായി. 5,810 രൂപയാണ് ഗ്രാമിന് വില. ജനുവരി രണ്ടിനായിരുന്നു ഈ മാസത്തെ കൂടിയവില -പവന് 47,000.

കഴിഞ്ഞ മാസം 28നാണ് സ്വർണം റെക്കോഡ് നിരക്കിലെത്തിയത്. 47,120 രൂപയായിരുന്നു അന്നത്തെ വില. 2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. 2023 ജനുവരി 24ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയും പവന്റേത് 42,000 രൂപയും ആയിരുന്നു. പിന്നീട് 13 തവണ കൂടി.

2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 1150 യുഎസ് ഡോളറായിരുന്നു. ഇത് 2023 ഡിസംബർ 27ന് 2063 ഡോളറായി ഉയർന്നു. ഒരു ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ 80 ശതമാനത്തിന്റെ വർധനവുണ്ടായി. വിനിമയവിപണിയിൽ വൻ തിരിച്ചടിയാണ് രൂപക്ക് നേരിട്ടത്. 67.94 ആയിരുന്നു ഡോളറിനെതിരായ 2017 ജനുവരി ഒന്നിലെ വിനിമയനിരക്ക്. 2023 ഡിസംബർ 27ന് വിനിമയനിരക്ക് 83.23ലേക്ക് ദുർബലമായി. 15.29 രൂപയുടെ വ്യത്യാസമാണ് വന്നത്. 23 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായത്.