ഗോപ്രോ 7 സീരിസ് ക്യാമറകള്‍ അവതരിപ്പിച്ചു

ഗോപ്രോ 7 സീരിസ് ക്യാമറകള്‍ അവതരിപ്പിച്ചു

September 27, 2018 0 By

ആക്ഷന്‍ ക്യാമറ നിര്‍മാണത്തിലെ വമ്പന്‍മാരായ ഗോപ്രോയുടെ 7 സീരിസ് ക്യാമറകള്‍ അവതരിപ്പിച്ചു. ബ്ലാക്, സില്‍വര്‍, വൈറ്റ് എന്നീ മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 19,999 രൂപ മുതലാണ് ക്യാമറകളുടെ വില തുടങ്ങുന്നത്. ഈ മാസം 27 മുതല്‍ ലോകമെമ്പാടും വില്‍പനയ്ക്കെത്തുമെന്ന് കമ്പനി പറഞ്ഞു. കമ്പനിയുട ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രീ ഓര്‍ഡര്‍ ചെയ്യാം. ഹീറോ 7 ബ്ലാക്കിന്റെ വില 36,000 രൂപയാണെങ്കില്‍, ഹിറോ 7 സില്‍വര്‍ 27,000 രൂപയ്ക്കു വാങ്ങാം.

ഹീറോ 7 ബ്ലാക്ക്, ഹീറോ 7 സില്‍വര്‍, ഹീറോ 7 വൈറ്റ് എന്നീ മോഡലുള്‍ക്ക് ടച്ച് സ്‌ക്രീന്‍ എല്‍സിഡി ഉണ്ട്. മൂന്നു മോഡലുകളും വാട്ടര്‍പ്രൂഫുമാണ്. ഇവയ്ക്കു മൂന്നിനും വോയ്സ് കണ്ട്രോള്‍ ഉണ്ട്. ഇവയ്ക്കെല്ലാം ഗോപ്രോ ക്ലൗഡിലേക്ക് ഓട്ടോമാറ്റിക്കായി റെക്കോഡു ചെയ്യുന്ന ക്ലിപ്പുകള്‍ ബാക്അപ് ചെയ്യാനും സാധിക്കും. ഹൈപ്പര്‍സ്മൂത്ത് സ്റ്റബിലൈസേഷനാണ് ക്യാമറയിലെ ഏറ്റവും ഏടുത്തുപറയേണ്ട പ്രത്യേകത. ഈ ഫീച്ചര്‍ വെള്ളത്തിനടിയിലും പ്രയോജനപ്പെടുമെന്നും ഒരു മെക്കാനിക്കല്‍ ഹാര്‍ഡ്വെയര്‍ ഗിംബളിന്റെ ഗുണം ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടു. ഇതിലൂടെ വിഡിയോ റെക്കോഡിങ്ങില്‍ സംഭവിക്കവുന്ന ചലനങ്ങള്‍ കുറയ്ക്കാനാകും.

മറ്റൊരു പുതിയ ഫീച്ചര്‍ ടൈംവാര്‍പ് ആണ്. ഹീറോ 7 ബ്ലാക്കിന് ഫെയ്സ്ബുക്, യുട്യൂബ് വിമിയോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും. ഹീറോ 7ന്, ഹീറോ 6ന്റെ അതേ ക്യാമറ സെന്‍സറും ചിപ്പും തന്നെയാണുള്ളത്. 12MP സെന്‍സറും, GP1 പ്രൊസറുമാണ് പുതിയ മോഡലിലുമുള്ളത്. ഗോപ്രോ 7 സില്‍വര്‍, ഗോപ്രോ 7 വൈറ്റ് മോഡലുകള്‍ക്ക് 10MP സെന്‍സറാണുള്ളത്. ഇവയ്ക്ക് GP1 ചിപ്പിന്റെ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഹീറോ 7 സില്‍വറിന് 4K വിഡിയോ 30fps, റെക്കോഡു ചെയ്യാനാകും. ഗോപ്രോ 7 വൈറ്റിന്റെ പരമാവധി ശേഷി 1440p 60fps ആണ്. ഇവ 33 അടി വരെ വാട്ടര്‍പ്രൂഫാണ്.