എൽ.ഐ.സിയുടെ അറ്റാദായത്തിൽ 50 ശതമാനം ഇടിവ്

എൽ.ഐ.സിയുടെ അറ്റാദായത്തിൽ 50 ശതമാനം ഇടിവ്

November 10, 2023 0 By BizNews

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയുടെ അറ്റാദായത്തിൽ 50 ശതമാനം ഇടിവ്. സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാംപാദത്തിൽ 7,925 കോടിയാണ് എൽ.ഐ.സിയുടെ അറ്റാദായത്. കഴിഞ്ഞ വർഷം രണ്ടാംപാദത്തിൽ 15,952 കോടി അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്.

പ്രീമിയത്തിൽ നിന്നുള്ള എൽ.ഐ.സിയുടെ വരുമാനത്തിൽ കുറവ് രേഖപ്പെടുത്തി. 1,07,397 കോടിയായാണ് വരുമാനം കുറഞ്ഞത്. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 1,32,631.72 കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. എൽ.ഐ.സിയുടെ ആകെ വരുമാനം 2,01,587 കോടിയായി കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 2.22 ലക്ഷം കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണ് ഇടിവ് രേഖപ്പെടുത്തിയത്.

എൽ.ഐ.സി ഓഹരികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ എൽ.ഐ.സിക്ക് 0.81 ശതമാനം നഷ്ടമുണ്ടായി. അഞ്ച് രൂപ കുറഞ്ഞ് 609.80 രൂപയിലാണ് എൽ.ഐ.സി വ്യാപാരം അവസാനിപ്പിച്ചത്.