
അങ്കമാലി ടെൽക്കിന് 289 കോടിയുടെ ഓർഡർ
November 9, 2023 0 By BizNews
അങ്കമാലി: കേരള സർക്കാരിന്റെയും എൻ.ടി.പി.സി യുടെയും സംയുക്ത സംരംഭമായ അങ്കമാലിയിലെ ട്രാൻസ്‌ഫോമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് (ടെൽക്ക്) കമ്പനിക്ക് റെക്കാഡ് തുകയുടെ വില്പന കരാർ ലഭിച്ചു.
വിവിധ കപ്പാസിറ്റിയുള്ള 38 ട്രാൻസ്ഫോർമകളുടെ 289 കോടി രൂപയുടെ ടെണ്ടറാണ് ലഭിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എൻഞ്ചിനീയറിംഗ് ആൻഡ്ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിൽ നിന്നുമാണ് ഈ വലിയ ഓർഡർ ലഭിച്ചത്.
ട്രാൻസ്ഫോർമറുകൾ വരുന്ന ജനുവരി മുതൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് കൈമാറേണ്ടതാണ്.ടെൽക്കിന് 353 കോടി രൂപയുടെ ഓർഡറുകളാണ് നിലവിലുള്ളത്.
വിവിധ ട്രാൻസ്‌ഫോമർ കമ്പനികളുടെ ട്രാൻസ്‌ഫോമറുകൾ റിപ്പയർചെയ്യുന്നതിനായി 16കോടിയുടെ റിപ്പയർഓർഡറുകൾ പ്രതീക്ഷിക്കുന്നതായി ചെയർമാൻ അഡ്വ. പി.സി.ജോസഫും മാനേജിംഗ് ഡയറക്ടർ നീരജ് മിത്തലും വ്യക്തമാക്കി.