സ്വർണവില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു
September 29, 2023കൊച്ചി: സ്വർണവില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. വെള്ളിയാഴ്ച 200 രൂപയുടെ കുറവാണ് പവന്റെ വിലയിലുണ്ടായത്. ഇതോടെ സ്വർണവില 42,920 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 43,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5365 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,865.11 ഡോളറാണ്. അതേസമയം, യു.എസ് ഗോൾ ഫ്യൂച്ചറിന്റെ നിരക്ക് 1,882 ഡോളറാണ്. അന്താരാഷ്ട്ര വിപണിയിൽ ഒമ്പത് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് സ്വർണമിപ്പോൾ. കഴിഞ്ഞ കുറേ ദിവസമായി സ്വർണത്തിന്റെ ചാഞ്ചാട്ടം വിപണിയിൽ തുടരുകയാണ്.
യു.എസിലെ ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയർന്നതും വരും മാസങ്ങളിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കുമെന്ന പ്രവചനങ്ങൾ പുറത്ത് വന്നിട്ടുണ്ട്.