ഋഷഭ് ഇന്‍സ്ട്രുമെന്റ്സസ് ഐ.പി.ഒ. ഓഗസ്റ്റ് 30 ന്
August 25, 2023 0 By BizNewsമുംബൈ: ഋഷഭ് ഇന്‍സ്ട്രുമെന്റ്സ് ലിമിറ്റഡ് ആദ്യ പൊതു ഓഹരി വില്‍പന (ഐ.പി.ഒ.) ഓഗസ്റ്റ് 30 ന് തുറക്കും. ഓഹരി വില പരിധി 418-441 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് 34 ഓഹരികളുടെ കുറഞ്ഞ ലോട്ട് വാങ്ങാം.
മൂന്ന് ദിവസത്തെ ഓഹരി വില്‍പന പ്രക്രിയ സെപ്റ്റംബര്‍ 1 ന് അവസാനിക്കും. 75 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 94.17 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ. ആശ നരേന്ദ്ര ഗോലിയ 25 ലക്ഷം ഓഹരികളും നരേന്ദ്ര റിഷഭ് ഗോലിയ 5.17 ലക്ഷം ഓഹരികളും റിഷഭ് നരേന്ദ്ര ഗോലിയ 4 ലക്ഷം ഓഹരികളും സാസഫ് ഹോള്‍ഡിംഗ്സ് 60 ലക്ഷം ഓഹരികളും ഒഎഫ്എസ് വഴി ഓഫ്ലോഡ് ചെയ്യും.
നാസിക്കിലെ ഉത്പാദന ശാല വികസിപ്പിക്കുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഫ്രഷ് ഇഷ്യുവില്‍ നിന്നുള്ള 59.50 കോടി രൂപ ഉപയോഗപ്പെടുത്തുമെന്ന് ഡ്രാഫ്റ്റ് പേപ്പര്‍ പറയുന്നു.
നാസിക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിഷഭ് ഇന്‍സ്ട്രുമെന്റ്സ്, ഇലക്ട്രിക്കല്‍ ഓട്ടോമേഷന്‍, മീറ്ററിംഗ്, മെഷര്‍മെന്റ്, പ്രിസിഷന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. ലോ വോള്‍ട്ടേജ് കറന്റ് ട്രാന്‍സ്ഫോര്‍മറുകള്‍, അനലോഗ് പാനല്‍ മീറ്ററുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും മുന്‍നിരക്കാരാണ്. കമ്പനി ഉത്പന്നങ്ങള്‍ വൈദ്യുതി, ഓട്ടോമോട്ടീവ്, തുടങ്ങി നിരവധി വ്യവസായങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 49.65 കോടി രൂപയാക്കാനായി. പ്രവര്‍ത്തനവരുമാനം 470.25 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 389.96 കോടി രൂപയായിരുന്നു പ്രവര്‍ത്തന വരുമാനം.
ഡാം ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, മിറേ അസറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ), മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.