പ​ണ​പ്പെ​രു​പ്പം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ സൗ​ദി മു​ന്നി​ല്‍

പ​ണ​പ്പെ​രു​പ്പം കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ സൗ​ദി മു​ന്നി​ല്‍

August 22, 2023 0 By BizNews

റി​യാ​ദ്​: ജി20 ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ണ​പ്പെ​രു​പ്പം ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്തി സൗ​ദി അ​റേ​ബ്യ. ചൈ​ന​ക്ക് തൊ​ട്ടു​പി​റ​കി​ലാ​ണ് സൗ​ദി അ​റേ​ബ്യ. സൗ​ദി​യു​ടെ സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ന്ന​തി​​ന്റെ സൂ​ച​ന​യാ​ണി​ത്. പ​ണ​പ്പെ​രു​പ്പം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ 18ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. കാ​പി​റ്റ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സാ​ണ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ പ​ണ​പ്പെ​രു​പ്പ​ത്തി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യാ​ണ് സൗ​ദി സാ​മ്പ​ത്തി​ക​രം​ഗം മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. ജൂ​ലൈ​യി​ല്‍ സൗ​ദി​യി​ലെ പ​ണ​പ്പെ​രു​പ്പം 2.3 ആ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. തൊ​ട്ടു​മു​ന്ന​ത്തെ മാ​സ​ത്തി​ൽ 2.7 ഉ​ണ്ടാ​യി​രു​ന്ന പ​ണ​പ്പെ​രു​പ്പ​മാ​ണ് ജൂ​ലൈ മാ​സ​ത്തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വി​പ​ണി​യി​ലെ വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും നി​കു​തി​ഭാ​ര​വു​മാ​ണ് പ​ണ​പ്പെ​രു​പ്പ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ചൈ​ന​യാ​ണ് മു​ന്നി​ലു​ള്ള​ത്. ജൂ​ലൈ​യി​ല്‍ ചൈ​ന​യു​ടെ പ​ണ​പ്പെ​രു​പ്പം .03 ആ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സൗ​ദി​യോ​ടൊ​പ്പം ദ​ക്ഷി​ണ കൊ​റി​യ​യും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ 18ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. 7.4 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യി​ലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്.

താ​മ​സ കെ​ട്ടി​ട വാ​ട​ക​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് സൗ​ദി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണ​പ്പെ​രു​പ്പ​ത്തെ സ്വാ​ധീ​നി​ച്ച​ത്. ജൂ​ലൈ​യി​ല്‍ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലാ​ണ് പ​ണ​പ്പെ​രു​പ്പം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​ന​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ സ്​​റ്റാ​റ്റി​സ്​​റ്റി​ക്‌​സാ​ണ് റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലും പ​ണ​പ്പെ​രു​പ്പം 2.7 ശ​ത​മാ​ന​മാ​യി​രു​ന്നു.

പാ​ർ​പ്പി​ട കെ​ട്ടി​ട വാ​ട​ക​യി​ല്‍ 10.3 ശ​ത​മാ​ന​വും ഫ്ലാ​റ്റ് വാ​ട​ക 21.1 ശ​ത​മാ​ന​വും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ണ​പ്പെ​രു​പ്പ​ത്തെ കൂ​ടു​ത​ല്‍ സ്വാ​ധീ​നി​ച്ചു. ഇ​തി​നു പു​റ​മേ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും വി​ല 1.4 ശ​ത​മാ​നം തോ​തി​ലും പോ​യ മാ​സ​ത്തി​ല്‍ വ​ർ​ധി​ച്ചു.