ഐപിഒ ലിസ്റ്റിംഗ് സമയം 3 ദിവസമായി കുറച്ചു

ഐപിഒ ലിസ്റ്റിംഗ് സമയം 3 ദിവസമായി കുറച്ചു

August 10, 2023 0 By BizNews

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ശേഷം ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മൂന്ന് ദിവസമായി കുറച്ചു. നേരത്തെ ആറ് ദിവസമായിരുന്നു ലിസ്റ്റിംഗ് സമയം.

സെപ്റ്റംബര്‍ ഒന്നിനോ അതിനുശേഷമോ തുറക്കുന്ന എല്ലാ പൊതു ഇഷ്യുകള്‍ക്കും പുതിയ ലിസ്റ്റിംഗ് സമയപരിധി സ്വമേധയാ ബാധകമാക്കാം. അതേസമയം ഡിസംബര്‍ 1 ന് ശേഷം വരുന്ന എല്ലാ ഇഷ്യുകളും സമയപരിധി നിര്‍ബന്ധമായും പാലിക്കണം.  സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സര്‍ക്കുലറില്‍ പറഞ്ഞു.

ഓഹരികളുടെ ലിസ്റ്റിംഗിനും ട്രേഡിംഗിനുമുള്ള സമയപരിധി കുറയ്ക്കുന്നത് ഇഷ്യു ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഗുണം ചെയ്യും. ഇഷ്യു ചെയ്യുന്നവര്‍ക്ക് സമാഹരിച്ച മൂലധനത്തിലേയ്ക്ക് വേഗത്തില്‍ പ്രവേശനം ലഭിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ പെട്ടെന്ന് ലഭ്യമാകും.നിക്ഷേപത്തിന്റെ ലിക്വിഡിറ്റി വേഗത്തിലാകുകയും ചെയ്യും.