ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി

ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി

September 20, 2018 0 By

ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനറോടുകൂടിയ ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയുള്ള എംഐ 8 എക്‌സ്‌പ്ലോറര്‍ എന്ന സ്മാര്‍ട്‌ഫോണ്‍ ഷാവോമി മുമ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, അതിനേക്കാള്‍ വില കുറവാണ് ഇപ്പോള്‍ പുറത്തിറക്കിയ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷന്.

പുതിയ ഫോണിന്റെ രൂപകല്‍പ്പനയിലും ചില മാറ്റങ്ങളുണ്ട്. ഗ്രേഡിയന്റ് ഫിനിഷോടുകൂടിയ ഗ്ലോസി ലുക്ക് ഉള്ള ബാക്ക് ആണ് പുതിയ എംഐ 8 പതിപ്പിന്റെ സവിശേഷത. കൂടുതല്‍ മെച്ചപ്പെട്ട ഫിംഗര്‍പ്രിന്റ് സ്‌കാനറും എംഐ 8 എക്‌സ്‌പ്ലോറര്‍ എഡിഷനേക്കാള്‍ 29 ശതമാനം വേഗത കൂടുതലുള്ള ഫെയ്‌സ് അണ്‍ലോക്കും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

മറ്റ് രണ്ട് എംഐ 8 പതിപ്പുകളേയും പോലെ ഷാവോമി എംഐ 8 സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷനിലും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. ആറ് ജിബി, എട്ട് ജിബി റാം പതിപ്പുകളില്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ലഭ്യമാണ്. ഗോള്‍ഡ് കളര്‍ ഓപ്ഷന്‍ മാത്രമാണ് ഈ ഫോണിന് ഉള്ളതെങ്കിലും വ്യത്യസ്ത ഗ്രേഡിയന്റുകളാണ് പിന്‍ഭാഗത്തുള്ളത്.

6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 9.6 ഓഎസ് യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണുള്ളത്. താമസിയാതെ തന്നെ എംഐയുഐ 10 അപ്‌ഡേറ്റ് ഇതില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

12 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറാ സെന്‍സറുകളാണ് ഫോണിന് പിന്നിലുള്ളത്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 3400 mAh ബാറ്ററിയാണ് എംഐ 8 ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറിനുള്ളത്. ചൈനീസ് വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചത്.