ഒരു ശതമാനത്തിനടുത്ത് പ്രതിവാര നഷ്ടം രേഖപ്പെടുത്തി ഇക്വിറ്റി വിപണി
June 25, 2023 0 By BizNewsമുംബൈ: ജൂണ്‍ 23 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി ഇടിവ് നേരിട്ടു. നിഫ്റ്റി50 160.5 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 18,665.50 ലെവലിലും സെന്‍സെക്‌സ് 405.21 പോയിന്റ് അഥവാ 0.63 ശതമാനം താഴ്ന്ന് 62,979.37 ലെലവിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.ബിഎസ്ഇ മിഡ്ക്യാപ്, ്‌സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതം നഷ്ടപ്പെടുത്തി.
മേഖലകളെല്ലാം ഇടിവ് നേരിട്ടപ്പോള്‍ നിഫ്റ്റി മീഡിയ 3.6 ശതമാനവും ലോഹം 3 ശതമാനവും എഫ്എംസിജി,ഓയില്‍ആന്റ്ഗ്യാസ്,റിയാലിറ്റി എന്നിവ 2 ശതമാനം വീതവും താഴ്ന്നു.ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ഉദയ്പൂര്‍ സിമന്റ് വര്‍ക്ക്‌സ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഐഡിഎഫ്‌സി, ആപ്റ്റസ് വാല്യൂ ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ, മനാക്‌സിയ, ഏജിസ് ലോജിസ്റ്റിക്‌സ്, മിഷ്താന്‍ ഫുഡ്‌സ്, എംപിഎസ്, റിലയന്‍സ് പവര്‍, അഡോര്‍ വെല്‍ഡിംഗ് എന്നിവയാണ് ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികയില്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം ആന്റണി വേസ്റ്റ് ഹാന്ഡ്‌ലിംഗ് സെല്, സുബ്രോസ്, ഡിദേവ് പ്ലാസ്റ്റിക്‌സ് ഇന്ഡസ്ട്രീസ്, ഡിഎംസിസി സ്‌പെഷ്യാലിറ്റി കെമിക്കല്‌സ്, എച്ച്പിഎല് ഇലക്ട്രിക് ആന്ഡ് പവര്, സിന്‌ടെക്‌സ് പ്ലാസ്റ്റിക് ടെക്‌നോളജി, എല്ജി ബാലകൃഷ്ണന് ആന്ഡ് ബ്രദേഴ്‌സ് എന്നിവ 23 മുതല് 32 ശതമാനം വരെ ഉയര്ന്നു.