കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അണുബാധകളെ പ്രതിരോധിക്കുന്നതിനും കൂണ്
September 19, 2018രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി,സി,ഡി, റിബോഫ്ളാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ്, നാരുകള്‍, എന്‍സൈമുകള്‍ മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും കൊളസ്ട്രോളിന്റെ അളവ് വളരെ കുറവാണ്.
കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും വളരെ കുറവാണ്. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഉത്തമം. പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ സസ്യാഹാരികള്‍ക്ക് മികച്ച ഭക്ഷണമാണിത്.
ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജമാക്കി മാറ്റാന്‍ കൂണില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. ഇവയില്‍ എര്ഗോതയോനൈന് എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി നല്കുന്നു. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന കൂണ് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പെന്സിലിന് സമാനമായ നാച്വറല്‍ ആന്റിബയോട്ടിക്സ് അണുബാധകളെ പ്രതിരോധിക്കുന്നതിനും മുഖ്യപങ്കുവഹിക്കുന്നു.
Disclaimer: This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.biznews.co.in does not claim responsibility for this information