കുട്ടികൾക്കുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം; നടപടികൾ ലഘൂകരിച്ചു

കുട്ടികൾക്കുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം; നടപടികൾ ലഘൂകരിച്ചു

May 16, 2023 0 By BizNews

കുട്ടികൾക്കുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന് നടപടികൾ ലഘൂകരിച്ച് സെബി. നിക്ഷേപത്തിന് കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇനി മുതൽ കുട്ടികൾക്ക് രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്നും മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്താം.

2023 ജൂൺ 15 മുതൽ പുതിയ നിയമം നിലവിൽ വരും. പുതിയ ഇളവ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം കൂടുതൽ എളുപ്പമാക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. അതേസമയം, പുതിയ നിക്ഷേപത്തിന് മാത്രമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കപ്പെട്ട പണം പിൻവലിക്കുമ്പോൾ കുട്ടിയുടെ പേരിൽ അക്കൗണ്ട് വേണം.

കുട്ടിക്ക് 18 വയസ് പൂർത്തിയാകുമ്പോഴും സ്വന്തം അക്കൗണ്ടിൽ നിന്നും വേണം നിക്ഷേപം നടത്താ​​നെന്നും വ്യവസ്ഥയുണ്ട്. കഴിഞ്ഞയാഴ്ചയാണ് നിക്ഷേപം നടത്തുന്നതിൽ ഇളവ് അനുവദിച്ച് സെബി ഉത്തരവിറക്കിയത്. 2019ലാണ് കുട്ടികൾ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ അവർക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥ സെബി കർശനമാക്കിയത്